അന്ന് സെറ്റില്‍ എട്ട് മണിക്കൂറോളം കാത്തിരുന്നു. അവിടെ അടുത്ത സീനില്‍ ഷാഹിദ് ഏത് ഷൂസ് ധരിക്കണം എന്ന ചര്‍ച്ചയായിരുന്നു; യഥാര്‍ഥത്തില്‍ ഷാഹിദ് കപൂറിനെ തല്ലേണ്ടി വന്നതിനെ കുറിച്ച് കിയാര അഡ്വാനി

പ്രേക്ഷകരുടെ ഇടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ അര്ജുന് റെഡ്ഡി. ചിത്രത്തില ടോക്സിക് പ്രണയവും സ്ത്രീ വിരുദ്ധതയും ഏറെ ചര്‍ച്ചയായിരുന്നു. പ്രമേയത്തെ ചുറ്റിപ്പറ്റി വിമര്‍ശനം കേള്‍ക്കേണ്ടി വന്നുവെങ്കിലും മികച്ച കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി.
അര്ജുന് റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീര്‍ സിങ്. ഷാഹിദ് കപൂര്‍ കിയാര അഡ്വാനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
സിനിമയില്‍ കിയാരയുടെ കഥാപാത്രത്തെ ഷാഹിദ് തല്ലുന്ന രംഗങ്ങളുണ്ട്. ഇത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ സെറ്റില്‍ വെച്ച് നടനെ യഥാര്‍ഥത്തില്‍ തല്ലിയ സംഭവം വെളിപ്പെടുത്തുകയാണ് നടി. കോഫി വിത്ത് കരണ്‍ ഷോയില്‍ ഷാഹിദ് കപൂറിനോടൊപ്പം എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവതാരകന് കരണ്‍ ജോഹറിന്റെ ചോദ്യത്തിനായിരുന്നു മറുപടി.
എന്റെ മൂന്നാമത്തെയോ നാലമത്തെയോ ഷൂട്ടിങ് ദിവസമായിരുന്നു. അന്ന് സെറ്റില്‍ എട്ട് മണിക്കൂറോളം കാത്തിരുന്നു. അവിടെ അടുത്ത സീനില്‍ ഷാഹിദ് ഏത് ഷൂസ് ധരിക്കണം എന്ന ചര്‍ച്ചയായിരുന്നു. തിരിച്ചു വന്നപ്പോള്‍ ഷാഹിദിന്റെ തലക്ക് ഒരു അടി കൊടുത്തു കിയാര അദ്വാനി പറഞ്ഞു.
2019 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമാണ് കബീര്‍ സിങ്. പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 379 കോടിയാണ് ബോക്സ് ഓഫീസ് കളക്ഷന്‍.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...