അതീവഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഫാഷന്‍ ലോകത്ത് ഇതിനോടകം തന്നെ ഒരിടം നേടിക്കഴിഞ്ഞ താരമാണ്, ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ആയ ഖുഷി കപൂര്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ക്രോപ്ഡ് സ്ലിപ്പും സ്കര്‍ട്ടുമാണ് ഖുഷിയുടെ വേഷം. സിഗ് സാഗ് ഡിസൈനാണ് ഔട്ട്ഫിറ്റിന്റെ പ്രത്യേകത.
അള്‍ട്ര ഹോട്ട് ലുക്കിലാണ് ഇത്തവണ ഖുഷി എത്തിയിരിക്കുന്നത്. കറുപ്പ് നിറത്തിലെ കട്ടൗട്ട് സാറ്റിന് വസ്ത്രത്തിലാണ് ഖുഷി തിളങ്ങിയിരിക്കുന്നത്. ബോള്‍ഡ് മേക്കപ്പും വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും കൂടിയുണ്ട്. വള മാത്രമാണ് ആഭരണമായി ഖുഷി തെരഞ്ഞെടുത്തിരിക്കുന്നത്.
ഖുഷിയുടെ ചിത്രം കണ്ട് നിരവധി പേരാണ് കമന്റുമായെത്തി യിരിക്കുന്നത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്, നടി ദീപിക പദുക്കോണ്‍, കരിഷ്മ കപൂര്‍, ജാന്‍വി കപൂര്‍, മനീഷ് മല്‍ഹോത്ര തുടങ്ങി നിരവധി പേര് കമന്റുമായെത്തിയവരില് പെടും. ഖുഷി ഇപ്പോള്‍ സിനിമയില്‍ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്.
അതേസമയം, നെറ്റ്ഫ്ലിക്സിന്റെ ദ് ആര്‍ച്ചീസിലൂടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഖുഷി. സോയ അക്തര്‍ ആണ് ഇതിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഖുഷിയുടെ സിനിമ അരങ്ങേറ്റം കാണാന്‍ അമ്മ ശ്രീദേവി ഇല്ലെന്ന വേദനയാണ് താരത്തിനിപ്പോഴുള്ളത്. ജാന്‍വിയുടെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോഴും ശ്രീദേവി ഉണ്ടായിരുന്നില്ല.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...