Malayalam
അന്ന് ദിലീപിന്റെ ഫോണ്‍ അന്വേഷിച്ചപ്പോള്‍ ആ ഫോണ്‍ കളഞ്ഞ് പോയെന്നായിരുന്നു ദിലീപ് പറഞ്ഞത്, ഷോണിന്റെ ഫോണും ഇപ്പോള്‍ കളഞ്ഞ് പോയത്രേ. ഇവരൊക്കെ കളയാന്‍ വേണ്ടിയാണോ ഫോണ്‍ വാങ്ങുന്നത്?; ബൈജു കൊട്ടാരക്കര ചോദിക്കുന്നു
അന്ന് ദിലീപിന്റെ ഫോണ്‍ അന്വേഷിച്ചപ്പോള്‍ ആ ഫോണ്‍ കളഞ്ഞ് പോയെന്നായിരുന്നു ദിലീപ് പറഞ്ഞത്, ഷോണിന്റെ ഫോണും ഇപ്പോള്‍ കളഞ്ഞ് പോയത്രേ. ഇവരൊക്കെ കളയാന്‍ വേണ്ടിയാണോ ഫോണ്‍ വാങ്ങുന്നത്?; ബൈജു കൊട്ടാരക്കര ചോദിക്കുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍, വ്യാജ വാട്ട്സാപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ചുവെന്ന സംഭവത്തില്‍ പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. കേസില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നും എതിരെ നില്‍ക്കുന്നവരെ അവഹേളിക്കണമെന്നും മാത്രമാണ് ദിലീപും കൂട്ടരും ലക്ഷ്യം വെക്കുന്നതെന്നതെന്നാണ് കൊട്ടാരക്കര പറയുന്നത്.
ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ നശിപ്പിച്ചുകളഞ്ഞെന്ന് പിസി ജോര്‍ജ് പറയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ കേസില്‍ പിസിക്കും ഷോണിനും ബന്ധമുണ്ടെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. ‘നമ്മുക്ക് എതിരേയും വ്യാജ ബലാത്സംഗ കേസുകള്‍ ഉള്‍പ്പെടെ വന്നേക്കാം. ചില ഓണ്‍ലൈന്‍ ചാനലുകള്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ദിവസം കഴിയുമ്പോള്‍ ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കും. ഒരാഴ്ച കഴിയുമ്പോള്‍ വക്കീലും കോടതിയില്‍ ഇതുതന്നെ പറയുന്നത് കേള്‍ക്കാം. ഇതൊക്കെ കൂട്ടുകക്ഷി നീക്കമാണ്’.
‘ഇവരുടെ ശൃംഖല വളരെ വലുതാണ്. പണമെറിഞ്ഞ് ജുഡീഷ്യല്‍ സംവിധാനത്തേയും പോലീസ് സംവിധാനത്തേയും സിനിമാ മേഖലയേയും തെറ്റിധരിപ്പിക്കാനും കള്ളം പ്രചരിപ്പിക്കാനും ഉള്ള പി ആര് വര്‍ക്കും ഗ്രൂപ്പ് കളികളുമായി മുന്നോട്ട് പോകുകയാണ്. അതിന്റെ ഭാഗമാണ് ഇതെല്ലാം’. കേസില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നും എതിരെ നില്‍ക്കുന്നവരെ എങ്ങനെയെങ്കിലും അവഹേളിക്കണമെന്നും മാത്രമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. കേസിലെ സത്യം ജനത്തിന് മനസിലാകും. അവര്‍ക്ക് മനസിലാകും എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നൊക്കെ’.
‘ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ നശിപ്പിച്ചുകളഞ്ഞെന്ന് പി സി ജോര്‍ജ് പറയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ കേസില്‍ പിസിക്കും ഷോണിനും ബന്ധമുണ്ട്. അല്ലാതെ എന്തിനാണ് ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്നത്? അല്ലെങ്കില്‍ പണം വാങ്ങിക്കണം. കാശ് കടം വാങ്ങിയെങ്കില്‍ മാത്രമേ ഇങ്ങനെയൊക്കെ കൂട്ട് നില്ക്കൂ’. പിസി ജോര്‍ജ് ആദ്യം പെണ്‍കുട്ടിക്ക് വേണ്ടി സംസാരിച്ചയാളാണ്. ഒരിക്കല്‍ പിസി തൃശ്ശൂരില്‍ ഒരു മീറ്റിംഗിന് പോയി. അവിടെ പള്‍സര്‍ സുനിയോടൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ജിംസണ് എന്നയാളെ കണ്ടു. ജിംസണോട് കാര്യങ്ങള്‍ സംസാരിച്ചു. ജയിലില്‍ നടന്ന കാര്യങ്ങളെല്ലാം ജിംസണ് ജോര്‍ജിനോട് വിശദീകരിച്ചിരുന്നു’.
‘ഇതെല്ലാം കേട്ടിട്ട് അന്ന് വൈകീട്ട് ചാനലില്‍ വന്ന് ഇത് ചെയ്തവനെ അറസ്റ്റ് ചെയ്യണമെന്ന് പിസി പൊട്ടിത്തെറിച്ചു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അതിജീവിതയ്ക്കെതിരെ പിസി രംഗത്തെത്തി. ഇതിന് പിന്നില്‍ നടന്നതെന്താണ് പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ’. കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നാണ് ചാറ്റ് വന്നതെന്ന് ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ അന്വേഷണ സംഘം കാണിച്ച് തന്നിരുന്നു. വ്യാജ ഗ്രൂപ്പില്‍ പറയുന്നത് പോലെ ഡിജിപി സന്ധ്യയും താനുമൊന്നും യാതൊരു ബന്ധവുമില്ലെന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. ആകെ ഒന്നോ രണ്ടോ തവണ മാത്രമേ അവരെ താന്‍ കണ്ടിട്ട് പോലും ഉള്ളൂ. അല്ലാതെ അവരുമായി ഇതുവരെ ചാറ്റ് ചെയ്തിട്ട് പോലുമില്ല’.
‘മഞ്ജു വാര്യരുമായും താന്‍ ചാറ്റ് ചെയ്തിട്ടില്ല. ചിലപ്പോഴൊക്കെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുക മാത്രമാണ് ചെയ്തത്.അഡ്വ ടിബി മിനി, ലിബര്‍ട്ടി ബഷീര്‍, മാതൃഭൂമിയിലെ വേണു, സ്മൃതി പരുത്തിക്കാട്, നികേഷ് കുമാര്‍, പ്രമോദ് രാമന്, ടിബി മിനി എന്നിങ്ങനെ ദിലീപിനെതിരെ ആരൊക്കെ സംസാരിച്ചോ അവര്‍ എല്ലാവരുടേയും പേരിലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ വ്യാജ ഗ്രൂപ്പുണ്ടാക്കിയത്’.
‘എന്തൊക്കെ കുരുട്ട് ബുദ്ധി ഉപയോഗിച്ച് ഈ കേസിനെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നതിനുള്ള വ്യക്തമായ തെളിവാണ് ഈ ഗ്രൂപ്പ്. മാത്രമല്ല സംവിധായകന് ബാലചന്ദ്രകുമാറിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. അത് പൊളിഞ്ഞില്ലേ? 58 വയസുള്ള സ്ത്രീയെ കൊണ്ട് വന്നു, അവര്‍ മൂന്ന് തവണ പോലീസിന് കൊടുത്ത മൊഴി മാറ്റിയെന്നാണ് അറിയാന്‍ സാധിച്ചത്. ബാലചന്ദ്രകുമാറിനെ ആദ്യം സാമ്പത്തിക ആരോപണത്തിലായിരുന്നു കുടുക്കാന്‍ ശ്രമിച്ചത്’.
‘ഈ കേസ് നടക്കുന്ന സമയത്ത് എന്നെ അന്വേഷിച്ച് ചിലര്‍ വന്നിരുന്നു. അത് സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്. എനിക്ക് ഇതിലൊന്നും പേടിയില്ല. വ്യാജ ചാറ്റ് ഉണ്ടാക്കിയവര്‍ ആരാണെന്ന് കണ്ടുപിടിച്ചേ മതിയാകു. കോടതിയില്‍ കാണിച്ച് ആരെയെങ്കിലും കണ്‍വിന്‍സ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇത് ചെയ്തിട്ടുണ്ടാകുകയെന്നതാണ് എന്റെ ബലമായ സംശയം’.
‘പിസി ജോര്‍ജ് ജോര്‍ജ് പറഞ്ഞ് െ്രെകംബ്രാഞ്ച് അന്വേഷിക്കുന്ന ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ 2019 ല്‍ കളഞ്ഞ് പോയതാണെന്ന്. നേരത്തേ ദിലീപിന്റെ ഫോണ്‍ അന്വേഷിച്ചപ്പോള്‍ ആ ഫോണ്‍ കളഞ്ഞ് പോയെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഷോണിന്റെ ഫോണും ഇപ്പോള്‍ കളഞ്ഞ് പോയത്രേ. ഇവരൊക്കെ കളയാന്‍ വേണ്ടിയാണോ ഫോണ്‍ വാങ്ങുന്നത്? പോലീസിന് ഫോണുകള്‍ കൊടുക്കാതിരിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
