Social Media
പ്രസവത്തിന്റെ തലേദിവസം വരെ മിറി ജോലി ചെയ്തിരുന്നു; കുഞ്ഞ് വന്നതിന് ശേഷമായാണ് ഞങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയത്; ഞങ്ങള്‍ പ്ലാന്‍ ചെയ്ത് അച്ഛനും അമ്മയുമായതാണ് ; മീത്ത് മിറി വിശേഷങ്ങൾ വായിക്കാം..!
പ്രസവത്തിന്റെ തലേദിവസം വരെ മിറി ജോലി ചെയ്തിരുന്നു; കുഞ്ഞ് വന്നതിന് ശേഷമായാണ് ഞങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയത്; ഞങ്ങള്‍ പ്ലാന്‍ ചെയ്ത് അച്ഛനും അമ്മയുമായതാണ് ; മീത്ത് മിറി വിശേഷങ്ങൾ വായിക്കാം..!
സോഷ്യൽ മീഡിയ താരങ്ങളാണ് മീത്ത് മിറി കപ്പിള്‍സ്. പാട്ടും ഡാന്‍സും ഫോട്ടോഷൂട്ടും തമാശകളും എല്ലാമായി ഇരുവരെയും അറിയാത്തവർ ആരും ഉണ്ടാകില്ല. കാത്തിരിപ്പിനൊടുവിലായി ഇവർക്ക് ഒരു കുഞ്ഞാവ പിറന്നു. ഇപ്പോൾ മിലിയോയുടെ വിശേഷങ്ങളും ഇരുവരും പങ്കിടാറുണ്ട്.
ഇപ്പോൾ വൈറലാകുന്നത് ആദ്യത്തെ കണ്‍മണിയിലേക്കുള്ള പ്രസവയാത്രയെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയാണ് . പ്രസവിക്കാന്‍ പോയതും കുഞ്ഞിനേയും കൊണ്ട് തിരിച്ച് വരുമ്പോഴും കൂളിങ് ഗ്ലാസുണ്ടായിരുന്നു. അതാണ് കൂളിങ് ഗ്ലാസ് വെച്ച് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് ഇവർ സംസാരിച്ചു തുടങ്ങിയത്.
വായിക്കാം പൂർണ്ണമായി…” ഡെലിവറിയുമായി ബന്ധപ്പെട്ട് എനിക്ക് വന്ന മാറ്റത്തെക്കുറിച്ച് പലരും ചോദിച്ചിരുന്നു. മൂഡ് സ്വിംഗ്സും ഫിസിക്കല്‍& മെന്റല്‍ ചെയ്ഞ്ചസിനെക്കുറിച്ചും അവര്‍ ചോദിച്ചിരുന്നു. മെന്റല്‍ ചെയ്ഞ്ചസ് അങ്ങനെയുണ്ടായിരുന്നില്ല. മെന്റലി വരുന്ന ഡിപ്രനെക്കുറിച്ചൊക്കെ ഞാന്‍ മീത്തുവേട്ടനോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നും മിറി പറഞ്ഞിരുന്നു.
ഞങ്ങള്‍ പ്ലാന്‍ ചെയ്ത് അച്ഛനും അമ്മയുമായതാണ്. 3 വര്‍ഷത്തിന് ശേഷമായാണ് ഞങ്ങള്‍ക്ക് കുഞ്ഞ് പിറക്കുന്നത്. ഒക്ടോബറിലായിരുന്നു ഗര്‍ഭിണിയായത്. ടെസ്റ്റ് ചെയ്തതിന് ശേഷമായി വീട്ടുകാരോടെല്ലാം സന്തോഷവാര്‍ത്ത പറഞ്ഞിരുന്നു. ആദ്യത്തെ മാസം കുഴപ്പമൊന്നുമില്ലായിരുന്നു.
രണ്ടാമത്തെ മാസം കഴിയുന്ന സമയത്ത് ഫുഡിനോടൊക്കെ ഇഷ്ടക്കുറവായിരുന്നു. മോണിംഗ് സിക്ക്നെസുമുണ്ടായിരുന്നു. മുഖത്തെ സ്കിന്‍ ടോണൊക്കെ ഡാര്‍ക്കായിരുന്നു. ആദ്യത്തെ മാസം മുതല്‍ 9 മാസം വരെ ട്രാവലിംഗും ഫോട്ടോഷൂട്ടുമെല്ലാം ചെയ്തിരുന്നു.
എരിവുള്ള ഭക്ഷണം കഴിക്കാനായിരുന്നു ഇഷ്ടം. അഞ്ചാമത്തെ മാസമായിരുന്നു വയറൊക്കെ പുറത്തുവന്നത്. ആ സമയം മുതല്‍ പിഗ്മെന്റേഷന് പ്രശ്നങ്ങളുണ്ടായിരുന്നു. വയറിലൊന്നും സ്ട്രച്ച് മാര്‍ക്ക് വന്നിരുന്നില്ല. തുടക്കം മുതലേ മോയിസ്ചറൈസര്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഡോക്ടറുടെ നിര്‍ദേശം ചോദിച്ചാണ് ഞങ്ങള്‍ എല്ലാം ചെയ്തത്. കിടക്കുന്ന സമയത്ത് പെട്ടെന്ന് തിരിഞ്ഞ് കിടക്കരുതെന്ന് എല്ലാവരും പറഞ്ഞിരുന്നു. തിരിഞ്ഞ് കിടക്കുന്നത് കൊണ്ട് കുഞ്ഞിനോ അമ്മയ്ക്കോ യാതൊരു പ്രശ്നവുമില്ല. അമ്മ തിരിഞ്ഞ് കിടക്കുമ്പോള്‍ കുട്ടി മറിയില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒരു റൊമാന്റിക് വീഡിയോയില്‍ പെട്ടെന്ന് തിരിഞ്ഞ് കിടക്കുന്നത് കണ്ട് പലരും വിമര്‍ശിച്ചിരുന്നു.
വരാന്‍ പോവുന്ന സങ്കടങ്ങളെക്കുറിച്ചോര്ത്ത് സമയം കളയരുത്. കൈയ്യിലുള്ള സന്തോഷങ്ങളെല്ലാം ആഘോഷമാക്കുകയെന്നാണ് എനിക്ക് പറയാറുള്ളതെന്നായിരുന്നു മീത്ത് പറഞ്ഞത്. പ്രഗ്നന്‍സി മനോഹരമായ അനുഭവമാണ്. ഇപ്പോ എനിക്ക് ബേബി ബംപ് മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു മിറി പറഞ്ഞത്. പെട്ടെന്ന് പ്രസവിക്കേണ്ടെന്നായിരുന്നു തോന്നിയത്. അനാവശ്യ നിബന്ധനകളൊന്നും വെക്കാതെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് അവരെ വിടുക. അക്കാര്യത്തില്‍ മിറി ലക്കിയാണെന്നും മീത്ത് പറഞ്ഞിരുന്നു.
മിറി സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് പ്രസവത്തിന് തലേദിവസവും ജോലി ചെയ്തിരുന്നു. പ്രഗ്നന്‍സി ടൈമില്‍ മാക്സിമം എന്ജോയ് ചെയ്യുക. അതിന് ശേഷമുള്ള ഒന്നുരണ്ട് മാസം കുറച്ച് റസ്ട്രിക്ഷന്‍സ് ഉണ്ടാവും. ഡെലിവറി കഴിഞ്ഞാല്‍ നല്ല റെസ്റ്റ് എടുക്കണം. അതിന് ശേഷമായാണ് ശരീരം നന്നായി നോക്കേണ്ടത്. കുഞ്ഞ് വന്നതിന് ശേഷമായാണ് ഞങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയതെന്നും ഇരുവരും പറഞ്ഞിരുന്നു.
about meeth miri
