ക്ലാസ് മുറിയിലിരുന്നു അതിമനോഹരമായി പാടുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ. ഞാൻ ഗന്ധർവൻ എന്ന സിനിമയിലെ ‘പാലപ്പൂവേ’ എന്ന ഗാനമാണ് ഈ മിടുക്കി പാടുന്നത്.
‘ഈ മോൾ ആരാണെന്ന് അറിയില്ല. പക്ഷെ ഒരു കാര്യം പറയാം. ശരിയായ പരിശീലനവും ശ്രദ്ധയും കിട്ടിയാൽ ഒരുപാട് ഉയരങ്ങളിൽ എത്തും എന്നത് ഉറപ്പാണ്. അതിമനോഹരമായ ആലാപനം’ എന്ന കുറിപ്പിനൊപ്പമാണ് അദേഹം വിഡിയോ പങ്കുവച്ചത്. നിരവധിപ്പേരാണ് ഈ ആലാപനത്തിന് അഭിന്ദനങ്ങളറിയിക്കുന്നത്.
പെൺകുട്ടി അസാധ്യമായി പാടിയെന്നും നല്ല അവസരങ്ങൾ ലഭിക്കട്ടെ എന്നൊക്കയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. വിഡിയോയിലെ പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.
അടുത്തിടെ ഷഹബാസ് അമന്റെ ശബ്ദത്തിൽ സംഗീതപ്രേമികൾ നെഞ്ചേറ്റിയ വെള്ളം എന്ന ചിത്രത്തിലെ ആകാശമായവളെ അകലേപറന്നവളെഗാനം ക്ലാസ്മുറിയിൽ സുഹൃത്തുക്കളുടെ മുന്നിൽ ആലപിക്കുന്ന മിലന്റെ വിഡിയോ വൈറലായിരുന്നു.
അധ്യാപകനായ പ്രവീൺ എം കുമാർ ആയിരുന്നു ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ ഈ എട്ടാം ക്ലാസുകാരന് ആശംസകളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തിൽ മിലന് പാടാൻ അവസരം നൽകും എന്നും സംവിധായകൻ അറിയിച്ചു.
മലയാളികളുടെ പ്രിയ താരമാണ് അപർണ ബാലമുരളി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്....