ലൊക്കേഷനില്‍ വച്ച് മൈക്ക് ടൈസന് തന്നെ അധിക്ഷേപിച്ചിരുന്നു, ഇംഗ്ലീഷില്‍ ഒരുപാട് ചീത്തപറഞ്ഞു, അദ്ദഹം പറഞ്ഞതെന്താണെന്ന് ഇപ്പോള്‍ പറയാന്‍ പോലുമാവില്ല; തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ലൈഗര്‍ ഇന്ന് തിയറ്ററില്‍ എത്തിയിരുന്നു. ആരാധകരെ ആവേശത്തിലാക്കാനായി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനും ചിത്രത്തില്‍ ചെറിയ റോള്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ മൈക്ക് ടൈസനെക്കുറിച്ച് വിജയ് നടത്തിയ ചില വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് മൈക്ക് ടൈസന് തന്നെ തമാശയ്ക്ക് അധിക്ഷേപിച്ചിരുന്നു എന്നാണ് വിജയ് പറഞ്ഞത്. ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റിയ നല്ല വ്യക്തിയാണ് അദ്ദേഹമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹം എന്നെ ഇംഗ്ലീഷില്‍ ഒരുപാട് ചീത്തപറയുമായി, അദ്ദേഹം പറഞ്ഞതെന്താണെന്ന് ഇപ്പോള്‍ പറയാന്‍ പോലുമാവില്ല. പക്ഷേ അദ്ദേഹത്തിനൊപ്പമുള്ള സമയം നല്ലതായിരുന്നു. വിജയ് ദേവരക്കൊണ്ട പറഞ്ഞു.
ഇന്ത്യന്‍ ഭക്ഷണത്തോടും സംഗീതത്തോടും മൈക്ക് ടൈസനു പ്രിയമുണ്ടെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു. ഇന്ത്യയിലെ ഭക്ഷണവും സംഗീതവും ആളുകളേയും അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ഇന്ത്യന്‍ ഭക്ഷണം കൊണ്ടുവരാന്‍ ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്. അതെല്ലാം ഏറെ ആസ്വദിച്ച് കഴിക്കുമായിരുന്നു. പക്ഷേ ഇവിടത്തെ ആള്‍ക്കൂട്ടത്തെ അദ്ദേഹം പേടിച്ചിരുന്നു. വിജയ് ദേവരക്കൊണ്ട പറഞ്ഞു.
സ്പോര്‍ട്സ് ഡ്രാമയായാണ് ലൈഗര്‍ എത്തുന്നത്. മൈക്ക് ടൈസനുമായി കുറച്ച് ഫൈറ്റ് സീനുകളും ചിത്രത്തിലുണ്ട്. രണ്ടു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് വിജയ് ചിത്രത്തില്‍ അഭിനയിച്ചത്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. അനന്യ പാണ്ഡ്യയാണ് ചിത്രത്തിലെ നായിക.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...