News
ആരാധകര്‍ക്ക് ഇരട്ടി മധുരം..,അവതാര്‍ ആദ്യഭാഗം വീണ്ടും തിയേറ്ററുകളില്‍; എത്തുന്നത് 4k മികവോടെ
ആരാധകര്‍ക്ക് ഇരട്ടി മധുരം..,അവതാര്‍ ആദ്യഭാഗം വീണ്ടും തിയേറ്ററുകളില്‍; എത്തുന്നത് 4k മികവോടെ
പ്രേക്ഷകരെ ഏറെ ത്രസപ്പിച്ചിരുന്ന ചിത്രമായിരുന്നു അവതാര്‍. ഇപ്പോഴിതാ വീണ്ടും ചിത്രത്തിന്റെ ഒന്നാം ഭാഗം തിയേറ്ററുകളില്‍ എത്തുന്നുവെന്നാണ് വിവരം. 4കെ ദൃശ്യമികവോടെയാണ് ചിത്രം റീ റിലിസിനെത്തുന്നത്. സീരിസിലെ രണ്ടാം ഭാഗമായ ദ വേ ഓഫ് വാട്ടര്‍ ക്രിസ്മസ് റീലിസിനൊരുങ്ങുമ്പോഴാണ് ഈ വിവരം പുറത്തു വരുന്നത്.
2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പുതിയ െ്രെടലര്‍ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. സംവിധായകന് ജെയിംസ് കാമറൂണും ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23 നാണ് സിനിമ തിയറ്റുറുകളില്‍ എത്തുക. വീണ്ടും ത്രീഡി കാഴ്ച വിരുന്നിന് വഴി ഒരുക്കുകയാണ് അവതാര്‍. 2.84 ബില്യണ്‍ ഡോളറാണ് അവതാറിന്റെ ഇതുവരെയുള്ള കളക്ഷന്‍.
രണ്ടാംഭാഗത്തിന്റെ പ്രീമിയര്‍ ഷോ ഡിസംബര്‍ 16ന് നടക്കും. ടീസര്‍ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലേക്ക് കണ്ണുകള്‍ ആകര്‍ഷിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജയിംസ് കാമറൂണ്‍ ബ്രില്യന്‍സില്‍ ഇത്തവണയും കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് ആരാധകര്‍ സമൂഹ മാധ്യമത്തിലൂടെ അറിയിക്കുന്നത്.
ടീസറും അത്തരം പ്രതീക്ഷകള്‍ നല്കുന്ന ഒന്നാണ്. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍ അവതാര്‍ രണ്ടും മൂന്നും പറയുന്നത് സമുദ്രവും പരിസരവുമാണ്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
