അഭിനയം ആസ്വദിക്കുന്നത് കൊണ്ട് മാത്രമല്ല ഞാന്‍ നടനായത്, നല്ല പ്രതിഫലം ലഭിക്കുന്നതിനാലും പണവും സൗകര്യവും ബഹുമാനവും ആഗ്രഹിച്ചത് കൊണ്ടും കൂടിയാണ്; ആരാധകരെ ഞെട്ടിച്ച് വിജയ് ദേവരക്കൊണ്ട

വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യന്‍ ആരാധകരെ കയ്യിലെടുത്ത താരമാണ് വിജയ് ദേവരക്കൊണ്ട. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ നടനെന്ന നിലയില്‍ തന്നെ സ്വാധീനിച്ചത് ബോളിവുഡ് താരം ഷാരൂഖ് ഖാന് ആണെന്ന് പറയുകയാണ് വിജയ് ദേവരകൊണ്ട. അവസാന സൂപ്പര്‍ സ്റ്റാര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഷാരൂഖ് തനിക്ക് പ്രേചോദനമാണെന്നും ഹൈദരാബാദിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും സിനിമയെ സ്വപ്നം കണ്ട തന്റെ റോള്‍ മോഡല്‍ ആണ് അദ്ദേഹമെന്നും നടന് പറഞ്ഞു.
‘ഷാരൂഖ് ഒരു അഭിമുഖത്തില്‍ താന്‍ ‘അവസാന സൂപ്പര്‍ സ്റ്റാര്‍’ ആണെന്ന് പറഞ്ഞിരുന്നു. ആ വാക്കുകളാണ് എന്റെ ജീവിതം മാറ്റമറച്ചത്. ഷാരൂഖ് ഖാന്റെ വിജയം എന്നെ എത്രത്തോളം സ്വാധീനിച്ചുവെന്ന് എനിക്ക് പറയാനാവില്ല. അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് എനിക്ക് കഴിയില്ല എന്ന് ആ വിജയം കാണിച്ച് തന്നു.
നിങ്ങളില്‍ സ്വാധീനം ചെലുത്താന്‍ വിജയിച്ച ഒരാളെ മാത്രമേ ആവശ്യമുള്ളൂ’ എന്നും വിജയ് വ്യക്തമാക്കി. അഭിനയം ആസ്വദിക്കുന്നത് കൊണ്ട് മാത്രമല്ല ഞാന്‍ നടനായത്. നല്ല പ്രതിഫലം ലഭിക്കുന്നതിനാലും പണവും സൗകര്യവും ബഹുമാനവും ആഗ്രഹിച്ചത് കൊണ്ടും കൂടിയാണ്’ എന്നും വിജയ് തുറന്ന് സമ്മതിക്കുന്നുണ്ട്.
അതേസമയം, വിജയ് ദേവരകൊണ്ടയുടെ പാന്‍ ഇന്ത്യന്‍ ചിത്രം നാളെയാണ് റിലീസിന് എത്തുക. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും റലീസ് ചെയ്യും. മുംബൈയിലെ തെരുവുകളില്‍ ജനിച്ചുവളര്‍ന്ന് ഒടുവില്‍ ലോക മികസഡ് മാര്‍ഷല്‍ ആര്‍ട്സ് കിക്ക്ബോക്സിംഗ് ചാമ്പ്യനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അതിഥി താരമായി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും എത്തുന്നുണ്ട്. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...