രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള; പാസ് വിതരണം ആഗസ്റ്റ് 25 ന്
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം ആഗസ്റ്റ് 25 ന് ആരംഭിക്കും. 1200 ഓളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് മേള നടക്കുന്ന കൈരളി തിയേറ്റര്‍ കോപ്ലക്സില്‍ ആരംഭിക്കുന്നത്.
ആഗസ്റ്റ് 26 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് പുരോഗമിക്കുകയാണ്. പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 400 രൂപാ വീതവും വിദ്യാര്‍ത്ഥികള്‍ 200 രൂപാ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ട സഹായങ്ങള്‍ക്കായി കൈരളി തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിശദ വിവരങ്ങള്‍ 8304881172 എന്ന നമ്ബറില്‍ ലഭ്യമാണ്.
കൈരളിതിയേറ്ററില് പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്നും നേരിട്ടും ഡെലിഗേറ്റ് രജിസ്ട്രേഷന് അനുവദിച്ചിട്ടുണ്ടന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.
