ഷൂട്ടിങ്ങിനിടയില്‍ സൂരാജടക്കമുള്ള അഭിനേതാക്കളെ മേക്കപ്പ് ഇട്ട് ഇരുത്തിയിട്ട് സംവിധായകന് കാണിച്ചത് മുഴുവന്‍ കോപ്രായങ്ങളായിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്
ഷൂട്ടിങ്ങിനിടയില്‍ സൂരാജടക്കമുള്ള അഭിനേതാക്കളെ മേക്കപ്പ് ഇട്ട് ഇരുത്തിയിട്ട് സംവിധായകന് കാണിച്ചത് മുഴുവന്‍ കോപ്രായങ്ങളായിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്
ഷൂട്ടിങ്ങിനിടയില്‍ സൂരാജടക്കമുള്ള അഭിനേതാക്കളെ മേക്കപ്പ് ഇട്ട് ഇരുത്തിയിട്ട് സംവിധായകന് കാണിച്ചത് മുഴുവന്‍ കോപ്രായങ്ങളായിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്
ദിലീപ് നായകനായി എത്തിയ ചിത്രമായിരുന്നു നാടോടി മന്നന്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ സംവിധായകന് കാണിച്ചു കൂട്ടിയ ഉത്തരവാദിത്വമില്ലായ്മയെ കുറിച്ച് തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് വി.എസ്. സുരേഷ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സിനിമയെപ്പറ്റിയും സംവിധായകന്റെ ഉത്തരവാദിത്വമില്ലായ്മയെക്കുറിച്ചും സംസാരിച്ചത്.
പ്രേക്ഷകര്‍ക്കിടയില്‍ അത്ര വിജയമല്ലാതെ പോയ ചിത്രമായിരുന്നു നാടോടി മന്നന്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സൂരാജടക്കമുള്ള അഭിനേതാക്കളെ മേക്കപ്പ് ഇട്ട് ഇരുത്തിയിട്ട് സംവിധായകന് കാണിച്ചത് മുഴുവന്‍ കോപ്രായങ്ങളായിരുന്നു. ചിത്രത്തിന്റെ ആദ്യ അവസാനം എടുക്കാതെയാണ് ആദ്യം സംവിധായകന് ഷൂട്ടിങ്ങ് തീര്‍ത്തത്.
പിന്നീട് താന്‍ ചെന്ന് ദിലീപിനോട് സംസാരിച്ച ശേഷമാണ് അദ്ദേഹം വീണ്ടും വന്ന് സിനിമയുടെ ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്തതെന്നും സിനിമ മുഴുവനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ ദിലീപിനെ പാമ്പ് കടിക്കുന്ന ഒരു സീനുണ്ട്. ഒരു സെക്കന്റ് മാത്രമുള്ള പാമ്പിന്റെ ഷോട്ട് എടുക്കാന്‍ മണിക്കൂറുകളാണ് അദ്ദേഹം അന്ന് കളഞ്ഞത്.
ഒരു ഡമ്മി വെച്ച് എടുക്കേണ്ട സീനിനാണ് സമയം കളഞ്ഞ് ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകളെയും ബുദ്ധിമുട്ടിച്ചത്. പിന്നീട് താന്‍ വന്ന് ദേഷ്യപ്പെട്ട ശേഷമാണ് അദ്ദേഹം ബാക്കി സിനിമ ഷൂട്ട് ചെയ്തതെന്നും സുരേഷ് പറഞ്ഞു. പലപ്പോഴും സംവിധായകരുടെ ഉത്തരവാദിത്വമില്ലായ്മ നിര്‍മ്മാതാക്കളെ കൊണ്ട് എത്തിക്കുന്നത് വന്‍ നഷ്ടത്തിലേയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...