Malayalam Breaking News
ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന് തെരഞ്ഞെടുപ്പ്; എക്സിക്യൂട്ടീവ് യൂണിയന് തെരഞ്ഞെടുപ്പില്‍ അട്ടിമറി; ഔദ്യോഗിക പക്ഷത്തെ തോല്പിച്ച് ബാദുഷ പാനല്‍!
ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന് തെരഞ്ഞെടുപ്പ്; എക്സിക്യൂട്ടീവ് യൂണിയന് തെരഞ്ഞെടുപ്പില്‍ അട്ടിമറി; ഔദ്യോഗിക പക്ഷത്തെ തോല്പിച്ച് ബാദുഷ പാനല്‍!
ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന് തിരിച്ചടി. എന്‍ എം ബാദുഷ നേതൃത്വം നല്കുന്ന പാനലിലെ 11 പേര് വിജയിച്ചു. അരോമ മോഹന്‍ നയിച്ച പാനലില്‍ നിന്നും ആറ് പേര് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അരോമ മോഹന്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സെവന് ആട്സ് മോഹന്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മെഹ്റൂഫ് പിണറായി എന്നിവര്‍ പരാജയപ്പെട്ടു.
ജോയിന്റ് സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട സേതു അടൂരിനും വിജയിക്കാനായില്ല.വര്‍ഷങ്ങളായി ഔദ്യോഗിക പക്ഷമാണ് പ്രധാന സ്ഥാനങ്ങളെല്ലാം കൈയ്യാളിയിരുന്നത്. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ചിരുന്ന ഔദ്യോഗിക പാനലിനെ ‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എന്‍ എം ബാദുഷയുടെ നേതൃത്വത്തിലുള്ള സ്ഥാനാര്‍ത്ഥികള്‍ നേരിട്ടത്.
ഫെഫ്ഫ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് പ്രസിഡന്റായി എന്‍ എം ബാദുഷ തെരഞ്ഞെടുക്കപ്പെട്ടു. ഷിബു ജി സുശീലനാണ് ജനറല്‍ സെക്രട്ടറി (ബാദുഷാ പാനല്‍). ട്രഷറര്‍: അനില്‍ മാത്യു (ഔദ്യോഗിക പക്ഷം), വൈസ് പ്രസിഡന്റായി എല്‍ദോ സെല്‍വരാജും (ബാദുഷാ പാനല്‍) സിദ്ദു പനയ്ക്കല്‍ (ഔദ്യോഗിക പക്ഷം) വിജയിച്ചു. ഹാരിസ് ദേശം (ബാദുഷ പാനല്‍) ഷാജി പട്ടിക്കര (ഔദ്യോഗിക പക്ഷം) എന്നിവരാണ് പുതിയ ജോയിന്റ് സെക്രട്ടറിമാര്‍.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഗിരീഷ് കൊടുങ്ങല്ലൂര്‍, ജിത് പിരപ്പന്‍കോട്, ജെ പി മണക്കാട്, മനോജ് കാരന്തൂര്‍, നോബിള്‍ ജേക്കബ്, രാധേശ്യാം, സഞ്ജയ് പടിയൂര്‍, സുധന് എസ്, ഷാഫി ചെമ്മാട്, വിനോദ് പറവൂര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, ജിത് പിരപ്പന്‍കോട്, ജെ പി മണക്കാട്, രാധേശ്യാം, സഞ്ജയ് പടിയൂര്‍, ഷാഫി ചെമ്മാട്, വിനോദ് പറവൂര്‍ എന്നിവര്‍ ബാദുഷാ പാനലില്‍ നിന്നാണ് വിജയിച്ചത്. മനോജ് കാരന്തൂര്‍, നോബിള്‍ ജേക്കബ്, സുധന് എസ് എന്നിവരാണ് ജയിച്ച ഔദ്യോഗിക പക്ഷക്കാര്‍.
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയനിലെ എല്ലാ അംഗങ്ങളുടെയും പരിപൂര്‍ണ പിന്തുണയോടെ സംഘടനയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും എന്ന് പുതിയ പ്രസിഡന്റ് എന്‍ എം ബാദുഷയും, ജനറല്‍ സെക്രട്ടറി ഷിബു ജി. സുശീലനും സംയുക്തമായി പറഞ്ഞു. ആഗസ്റ്റ് 20-ാം തീയതിയാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന് തെരഞ്ഞെടുപ്പ് നടന്നത്.
about fefka
