തലൈവിയ്ക്ക് വേണ്ടി അവാര്‍ഡ് നല്‍കാമെന്ന് പറഞ്ഞു, മികച്ച നടിക്കായി തന്റെ പേര് നോമിനേറ്റ് ചെയ്തപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയി; ഫിലിം ഫെയര്‍ അവാര്‍ഡിന് ക്ഷണിച്ച മാഗസീനെതിരെ കേസ് കൊടുക്കാനൊരുങ്ങി കങ്കണ റണാവത്ത്, ഓസ്കാര്‍ ബഹിഷ്കരിക്കണമെന്നും നടി

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കി എത്താറുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഫിലിം അവാര്‍ഡുകള്‍ക്ക് എതിരെ എത്തിയിരിക്കുകയാണ് താരം.
കങ്കണയുടെ ‘തലൈവി’ എന്ന ചിത്രത്തിനായി താരത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് നല്‍കാനായി ക്ഷണിച്ചതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. തന്നെ ക്ഷണിച്ച പ്രമുക മാഗസിന് എതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് കുറിപ്പിലൂടെയാണ് കങ്കണ തന്റെ തീരുമാനം അറിയിച്ചത്.
ഫിലിം ഫെയര്‍ അവാര്‍ഡ് പരിപാടിക്കായി ക്ഷണിച്ചുവെന്നും തലൈവിയ്ക്ക് വേണ്ടി അവാര്‍ഡ് നല്‍കാമെന്നാണ് അവര്‍ പറഞ്ഞതെന്നും കങ്കണ കുറിപ്പില്‍ പറയുന്നു. മികച്ച നടിക്കായി തന്റെ പേര് നോമിനേറ്റ് ചെയ്തപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയി. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തന്റെ അന്തസിനേയും ജോലിയിലെ ധാര്‍മ്മികതെയും ബാധിക്കും.
അതിനാല്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. മികച്ച നടിക്കായുള്ള നോമിനേഷനിലാണ് കങ്കണ ഇടം നേടിയത്. കങ്കണയെ കൂടാതെ കിയാര അദ്വാനി, കൃതി സനോണ്‍, പരിണിതി ചോപ്ര, താപ്സി പന്നു, വിദ്യാ ബാലന് എന്നിവരും ലിസ്റ്റില്‍ ഉണ്ട്. ഫിലിം ഫെയര്‍ അവാര്‍ഡിന് പുറമെ ഓസ്കര് അവാര്‍ഡിന് എതിരെയും എമ്മിസ് അവാര്‍ഡിന് എതിരെയും കങ്കണ സംസാരിച്ചു.
ഗായിക ലത മങ്കേഷ്കറിന് ബഹുമതി നല്‍കിയില്ലെന്ന് കങ്കണ ആരോപിച്ചു. ‘അന്താരാഷ്ട്രമെന്നു അവകാശപ്പെടുന്ന പ്രാദേശിക പുരസ്കാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കണം. ആഗോള അവാര്‍ഡുകളെന്ന് അവകാശപ്പെടുന്ന ഈ പക്ഷപാതപരമായ പ്രാദേശിക പരിപാടികള്‍ പൂര്‍ണ്ണമായും ബഹിഷ്കരിക്കണം’ എന്നും കങ്കണ കുറിച്ചു. വെസ്റ്റേണ്‍ അവാര്‍ഡുകള്‍ ബോയ്കോട്ട് ചെയ്യണമെന്നും നടി ആവശ്യപ്പെട്ടു.
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ...