വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീന് മാത്രമായിരുന്നു, ആരും തന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല; ഇപ്പോള്‍ താന്‍ അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്നുവെന്ന് ഷക്കീല

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ഷക്കീല. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തന്റെ വീട്ടുകാരെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാമാണ് ഷക്കീല പറയുന്നത്. വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീന് മാത്രമായിരുന്നു എന്നാണ് ഷക്കീല പറയുന്നത്.
ആരും തന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ തിരക്കുള്ള സമയത്ത് പോലും അഭിനയിക്കുക എന്നതില്‍ കവിഞ്ഞ് താന്‍ പ്രതിഫലത്തെ കുറിച്ച് പോലും ചിന്തിച്ചില്ല. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു. അമ്മ പണം ചേച്ചിയെയും അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടിലേക്കുമാണ് നിക്ഷേപിച്ചത്.
ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. താന്‍ അന്നന്നത്തെ അന്നത്തിനു വേണ്ടി അധ്വാനിക്കുന്നു. കുടുംബത്തിലുള്ളവര്‍ക്കെല്ലാം താന്‍ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു. തന്റെ സാന്നിധ്യം അരോചകവും.
ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചു. വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു താന്‍ ആ ബന്ധങ്ങള്‍ കണ്ടത്. പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു. പ്രണയ ബന്ധങ്ങളെല്ലാം പരാജയമായി തീര്‍ന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്ത് പോലും അധ്യാപകര്‍ ഭാവിയില്‍ എന്താവണമെന്ന് ചോദിച്ചാല്‍ പോലും ഞാന്‍ പറഞ്ഞിരുന്നത് ഹൗസ് വൈഫ് എന്നായിരുന്നു എന്നാണ് ഷക്കീല പറയുന്നത്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...