Malayalam
ചുവപ്പ് സാരിയിൽ മീനാക്ഷി അയിഷയ്ക്ക് ഒപ്പം ചേർന്ന് നിന്നു വിവാഹമാമാങ്കത്തിന് പിന്നാലെ നമിത പറഞ്ഞത് കേട്ടോ
ചുവപ്പ് സാരിയിൽ മീനാക്ഷി അയിഷയ്ക്ക് ഒപ്പം ചേർന്ന് നിന്നു വിവാഹമാമാങ്കത്തിന് പിന്നാലെ നമിത പറഞ്ഞത് കേട്ടോ
സോഷ്യൽ മീഡിയ നിറയെ നാദിർഷായുടെ മകളുടെ വിവാഹവും അതിന്റെ വിശേഷങ്ങളും ആണ് വൈറൽ ആകുന്നത്. പ്രീ വെഡിങ് ചടങ്ങുകൾ മുതൽ നിക്കാഹ് വരെ നീണ്ടുനിന്ന വിവാഹ വിശേഷങ്ങൾക്ക്കാതോർത്തത് നിരവധി പേരായിരുന്നു.
വിവാഹത്തിൽ തുടക്കം മുതൽക്ക് തന്നെ തിളങ്ങിയത് ദിലീപും കാവ്യയും മകൾ മീനാക്ഷിയും നമിതയുമായിരുന്നു. വിവാഹനിശ്ചയ വേളയിലും മീനാക്ഷിയും നമിതയും ആയിരുന്നു താരങ്ങൾ. ഇരുവരും ഒരുമിച്ചവതരിപ്പിച്ച നൃത്തവും വൈറൽ ആയിരുന്നു. വിവാഹ മാമാങ്കത്തിന് പിന്നാലെ നമിത പങ്കിട്ട പുതിയത് ഒരു ചിത്രവും അതിനു നൽകിയ ക്യാപ്‌ഷനും ആണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ‘എന്റെ കുഞ്ഞുപെൺകുട്ടി വിവാഹിതയായെന്നുവിശ്വസിക്കാൻ വയ്യ’, എന്ന ക്യാപ്‌ഷനോടെയാണ് പ്രിയ സഖിമാർക്കൊപ്പമുള്ള ചിത്രം നമിത പങ്ക് വച്ചത്. ആയിഷയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദിലീപിന്റെ മകൾ മീനാക്ഷിയും നമിതയും.
ദിലീപും നാദിര്‍ഷയും തമ്മിലുള്ള ആത്മബന്ധം പോലെ തന്നെയാണ് മക്കള്‍ക്ക് ഇടയിലെ ബന്ധവും. ആയിഷയുടെ ടിക്ടോക്ക് വീഡിയോകളില്‍ മീനീക്ഷിയും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ആയിഷയുടെ വിവാഹാഘോഷ ചടങ്ങുകളില്‍ ദിലീപിന്റെയും കുടുംബത്തിന്റെയും നിറസാന്നിധ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഏറെ കാലത്തിന് ശേഷം കുടുംബ സമേതം കാവ്യയെ കണ്ട ചടങ്ങു കൂടിയായിരുന്നു ഇത്. ചടങ്ങില്‍ പങ്കെടുത്ത ദിലീപ്-കാവ്യ ദമ്പതികളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞിരിക്കുകയാണ്.
