News
നടി തൃഷ രാഷ്ട്രീയത്തിലേയ്ക്ക്….; ചേരുന്നത് ഈ രാഷ്ട്രീയ പാര്‍ട്ടിയില്‍…?; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍
നടി തൃഷ രാഷ്ട്രീയത്തിലേയ്ക്ക്….; ചേരുന്നത് ഈ രാഷ്ട്രീയ പാര്‍ട്ടിയില്‍…?; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തൃഷ. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തെത്തുന്ന പുതിയ വിശേഷമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തൃഷ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
രാഷ്ട്രീയത്തിലെ സാധ്യതകള്‍ പഠിച്ച ശേഷമായിരിക്കും 39കാരിയായ തൃഷ രംഗത്തേയ്ക്ക് വരിക എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരാനാണ് കൂടുതല്‍ സാധ്യതയെന്നും വിവരമുണ്ട്. എന്നാല്‍ വാര്‍ത്തയോട് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല. നേരത്തെ തമിഴ്നടി ഖുശ്ബുവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ആദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഖുശ്ബു പിന്നീട് ബിജെപിയിലേക്ക് മാറുകയായിരുന്നു.
അതേസമയം, മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനാണ്’ തൃഷയുടെ പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കിയാണ് മണിരത്നം വന്‍താരനിരയോടെ ചിത്രം ഒരുക്കിയത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു എന്നിവര്‍ക്കൊപ്പം പ്രധാന വേഷത്തിലാണ് തൃഷയും.
ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ‘കുന്തവി’ രാജ്ഞിയെയാണ് തൃഷ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ തൃഷയുടെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. അരവിന്ദ് സ്വാമിക്കൊപ്പം സതുരംഗ വേട്ടൈ 2, അരുണ്‍ വസീഗരന് സംവിധാനം ചെയ്യുന്ന ദ റോഡ്, മലയാള ചിത്രമായ റാം എന്നിവയാണ് തൃഷയുടെ അടുത്ത ചിത്രങ്ങള്‍.
വലിമൈയും നേര്‍കൊണ്ട പാര്വൈയുമൊക്കെ ഒരുക്കിയ സംവിധായകന് എച്ച് വിനോദിന്റെ സംവിധാന അരങ്ങേറ്റമായിരുന്നു 2014ല്‍ പുറത്തെത്തിയ സതുരംഗ വേട്ട. വിനോദിന്റെ തന്നെ രചനയില്‍ നവാഗത സംവിധായകനായ എന്‍ വി നിര്‍മ്മല്‍ കുമാറിന്റെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് രണ്ടാംഭാഗമായ സതുരംഗ വേട്ട. പലകാരണങ്ങളാല്‍ റിലീസ് നീണ്ടുപോകുകയായിരുന്നു.
