Connect with us

ആരാധന അതിരുവിട്ടു; ധനുഷിന്റെ ഇന്‍ഡ്രോ സീനില്‍ തിയേറ്ററിന്റെ സ്‌ക്രീനുകള്‍ വലിച്ചുകീറി ആരാധകര്‍; കനത്ത നാശനഷ്ടം സംഭവിച്ചുവെച്ച് തിയേറ്റര്‍ ഉടമ

News

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ധനുഷ് ചിത്രം ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.

ഒരു വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ധനുഷ് ചിത്രം എന്ന നിലയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ധനുഷിന്റെ ആദ്യ സീനില്‍ ഉണ്ടായ ആര്‍പ്പു വിളികള്‍ക്കും ഡാന്‍സിനും ഇടയില്‍ ആരാധകര്‍ സ്‌ക്രീനുകള്‍ വലിച്ചുകീറി.

ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഷോയ്ക്കിടെയാണ് സംഭവം. ഇത് കനത്ത നാശനഷ്ടവും തീയേറ്റര്‍ ഉടമയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, തിരുച്ചിത്രമ്പലത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മിത്രന്‍ ജവഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സണ്‍ പിക്‌സേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജെയ്ന്റ് മൂവീസ് വിതരണം ചെയ്യുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാകന്‍. ചിത്രസംയോജനം പ്രസന്ന ജെ കെ.

More in News

Trending

Recent

To Top