Malayalam
ഹാര്‍ട്ട്ബീറ്റ് നോക്കിയെങ്കിലും സ്കാനിങ് മറ്റൊരു ദിവസത്തേക്ക് ചെയ്യാമെന്ന് പറഞ്ഞു… ഡോക്ടർ ആ കാഴ്ച കണ്ട് ഞെട്ടി, ആ കാര്യത്തിൽ ഒരു തീരുമാനമായി; പുതിയ വീഡിയോ പുറത്ത്
ഹാര്‍ട്ട്ബീറ്റ് നോക്കിയെങ്കിലും സ്കാനിങ് മറ്റൊരു ദിവസത്തേക്ക് ചെയ്യാമെന്ന് പറഞ്ഞു… ഡോക്ടർ ആ കാഴ്ച കണ്ട് ഞെട്ടി, ആ കാര്യത്തിൽ ഒരു തീരുമാനമായി; പുതിയ വീഡിയോ പുറത്ത്
പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബഷീർ ബഷിയും കുടുംബവും. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ്. തൻറെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കിടാറുണ്ട് 11ാമത്തെ ആഴ്ചയില്‍ ആശുപത്രിയിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പങ്കിട്ടുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ആദ്യ തവണ സ്കാനിങ്ങിന് പോയപ്പോള്‍ കരഞ്ഞോണ്ടാണ് മഷൂറ ഇറങ്ങിയത്. ‘കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് കേട്ടാല്‍ മതി അതോടെ ടെന്‍ഷന്‍ തീരുമെന്നാണ് അന്ന് കരുതിയതെന്ന് മഷൂറ പറയുന്നു. എന്നാല്‍ അടുത്ത സ്കാനിംഗിന് ഡേറ്റ് തന്നതോട് കൂടി ആ വീണ്ടും ടെന്‍ഷനായി. എല്ലാം ഓക്കെ ആയിരിക്കില്ലേന്ന് ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. ബേബി ഓക്കെ ആണോന്ന് ബഷീറിനോട് ചോദിക്കുമ്പോള്‍ ഓക്കെ ആണെന്നുള്ള മറുപടിയാണ് കിട്ടാറുള്ളത്’.
ആദ്യത്തെ സ്കാനിംഗ് എടുത്തപ്പോള്‍ മാത്രമേ എനിക്ക് ടെന്‍ഷനുണ്ടായിരുന്നുള്ളൂ എന്നാണ് ബഷീറിന്റെ പ്രതികരണം. ഇനിയങ്ങോട്ട് കുഴപ്പമൊന്നുമുണ്ടാവില്ലെന്നും താരം പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥന കൊണ്ടാണ് തനിക്ക് ഇതുവരെ യാതൊരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോവുന്നതെന്നാണ് മഷൂറ പറയുന്നത്. അതുപോലെ ഏറ്റവും കൂടുതല്‍ തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് പപ്പയാണ്. ഇനിയും ഇതേ പ്രാര്‍ഥന എല്ലാവരില്‍ നിന്നും ഉണ്ടാവണമെന്നും താരങ്ങള്‍ പറയുന്നു.
ബഷീറിനും കുടുംബത്തിനുമൊപ്പം ഇത്തവണ ആശുപത്രിയിലേക്ക് പോവാന്‍ സഹോദരനും അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. ഹാര്‍ട്ട്ബീറ്റ് നോക്കിയെങ്കിലും സ്കാനിങ് മറ്റൊരു ദിവസത്തേക്ക് ചെയ്യാമെന്ന് പറഞ്ഞു. അതേ സമയം ഒരു മാസം കൊണ്ട് മഷൂറയ്ക്ക് കൂടിയ ശരീരഭാരം കണ്ട് ഡോക്ടര്‍ ഞെട്ടി. കുഞ്ഞ് ആകെ മൂന്ന് കിലോയെ ഉണ്ടാവു. ഉള്ള ഭക്ഷണം മുഴുവന്‍ വാങ്ങി കഴിക്കണമെന്നില്ല. സാധാരണ കഴിക്കുന്നത് മാത്രം കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞതായി ബഷീര്‍ സൂചിപ്പിച്ചു.
സുഹാന ഗര്‍ഭിണിയായിരുന്നപ്പോള്‍ ചെയ്തതിനെ പറ്റിയും താരങ്ങള്‍ പറഞ്ഞു. ‘സുഹാന ഗര്‍ഭിണിയായിരുന്ന സമയത്ത് രാവിലെ ഷോപ്പിലേക്ക് പോവും മുന്‍പ് കുറേ ജ്യൂസ് ഉണ്ടാക്കി ഫ്രിഡ്ജില്‍ വെക്കും. വൈകുന്നേരം വരുമ്പോഴേക്ക് ഇത് തീര്‍ക്കണമെന്ന് പറഞ്ഞിരുന്നു. സ്നേഹം കൊണ്ട് ചെയ്തൊക്കെ കഷ്ടപ്പെടുത്തല്‍ എന്നാണ് ഇന്ന് പറയുന്നത്. കുട്ടിക്ക് വേണ്ടത് അമ്മയുടെ ശരീരത്തില്‍ നിന്നും കിട്ടുമെന്നും’ താരങ്ങള്‍ വ്യക്തമാക്കുന്നു. ഒരീസം ഭക്ഷണം കിട്ടാന്‍ വൈകിയതോടെ മഷൂറ കരഞ്ഞതിനെ പറ്റിയും താരങ്ങള്‍ കളിയാക്കി പറഞ്ഞു. എന്റെ വയറ്റിലൊരു കുഞ്ഞുണ്ട്. അതിന് ഭക്ഷണം വേണമെന്ന് പറഞ്ഞാണ് മഷൂറ കരഞ്ഞത്. അന്ന് പുറത്ത് പോയി ഭക്ഷണമൊക്കെ വാങ്ങി കൊടുത്തു. ഇനി മുതല്‍ ഭക്ഷണം കണ്ട്രോള് ചെയ്യുമെന്നാണ് മഷൂറ പറയുന്നത്.
