Connect with us

ശാലുവും ഭര്‍ത്താവും വേര്‍പിരിഞ്ഞോ? മറുപടി പറയാൻ എനിക്കില്ല..ഞാൻ അല്ലല്ലോ പറയേണ്ടത്; ശാലു പറയട്ടെ

Malayalam

ശാലുവും ഭര്‍ത്താവും വേര്‍പിരിഞ്ഞോ? മറുപടി പറയാൻ എനിക്കില്ല..ഞാൻ അല്ലല്ലോ പറയേണ്ടത്; ശാലു പറയട്ടെ

ശാലുവും ഭര്‍ത്താവും വേര്‍പിരിഞ്ഞോ? മറുപടി പറയാൻ എനിക്കില്ല..ഞാൻ അല്ലല്ലോ പറയേണ്ടത്; ശാലു പറയട്ടെ

ഒരു കാലത്ത് സീരിയൽ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാലുമേനോൻ . പെട്ടെന്നൊരു ദിവസം വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും അടുത്തിടെ ശക്തമായ തിരിച്ചുവരവും താരം നടത്തി. കറുത്ത മുത്ത് എന്ന പരമ്പരയിലൂടെയായിരുന്നു ശാലുവിന്റെ മടങ്ങിവരവ്. വിവാഹത്തിന് ശേഷവും അഭിനയരംഗത്തുള്ള ശാലു സന്തുഷ്ട പൂർണ്ണമായ കുടുംബജീവിതം നയിക്കുകയായിരുന്നു. 2016 ൽ ആയിരുന്നു നടൻ സജിയുമായി ശാലുവിന്റെ വിവാഹം നടന്നത്.

അടുത്തിടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്ന സജി നായർ പങ്കിട്ട ചില ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഈ സംശയം ആരാധകർ ഉന്നയിച്ചത്. ‘മരണമേ നീയെന്നെ വന്നോന്നു പുല്കിടുമോ, അസഹ്യമാം വേദനയോടെയെൻ മനസ്സിനെ തഴുകുന്നത് ആരെന്നു അറിയുന്നില്ല ഞാൻ, ഇനിയും മുൻപോട്ട് നീങ്ങുവാൻ വയ്യെനിക്ക്. തളരുന്നു എൻ തനുവും മനവും. തളർന്നുവീണു നിൻ മടിയിൽ ഉറങ്ങണം’ എന്നുള്ള പോസ്റ്റുകൾ ആണ് സജി പങ്കിട്ടത്.

ഇനിയെന്നെ ആരും ഉണർത്താതിരിക്കട്ടെ എന്ന ഒരു കോട്ട് ആണ് സജി പങ്ക് വച്ചത്. എന്തുപ്പറ്റി എന്ന് പലരും ചോദിക്കുമ്പോൾ നിരവധി അഭിപ്രായങ്ങൾ ആണ് സജി ആരാധകരോടായി പറയുന്നത്. ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അത് മോശമല്ലേ എന്നും ഒരു ആരാധകനോടായി നടൻ ചോദിച്ച ചോദ്യവും ഏറെ വൈറൽ ആയിരുന്നു.

ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞോ എന്ന സംശയം ആരധകർ ഉയർത്തിയത്എന്നാൽ ഈ വാർത്തകൾ പ്രചരിച്ചപ്പോഴും ഇരുവരും ഉഅ പ്രതികരണവും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജി വാർത്തകളോട് പ്രതികരിക്കുകയാണ്

“പ്രത്യേകിച്ചു മറുപടി പറയാൻ എനിക്കില്ല. കൂടുതൽ പേരും ഞങ്ങൾ വേർപിരിഞ്ഞോ എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. വാർത്തകൾ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാൻ അല്ലല്ലോ പറയേണ്ടത്. വേർപിരിയാൻ താത്പര്യം ഉള്ള ആളല്ല ഞാൻ. ശാലുവിന് വേർപിരിയാണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിന്റെ മറുപടി നൽകട്ടെ. എന്തായാലും ഞങ്ങൾക്ക് രണ്ടുപേർക്കും വേർപിരിയാൻ ആഗ്രഹം ഉണ്ടായിരുന്നില്ല”, എന്നാണ് സജി നായർ പറഞ്ഞത്

യുഡിഎഫ് മന്ത്രി സഭയെ ഇളക്കി മറിച്ച സോളാര്‍ വിവാദ കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. വീടുകളില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ കാറ്റാടി യന്ത്രങ്ങളും സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് 2013 ല്‍ മാത്യൂ തോമസ്, അന്ന മാത്യൂ എന്നീ ദമ്പതികളില്‍ നിന്നും 30 ലക്ഷം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍ നിന്ന് ഒരു കോടി രൂപയും തട്ടിച്ചെന്നായിരുന്നു കേസ്. തുടര്‍ന്ന് ശാലുവിനെ അറസ്റ്റ് ചെയ്യുകയും വീടും സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു

സോളാർ കേസിൽപെട്ട് ജയിൽ വാസത്തിനു ശേഷം ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്. 2016 ൽ ആയിരുന്നു നടൻ സജിയുമായി ശാലുവിന്റെ വിവാഹം നടന്നത്. ശേഷം ശാലു അഭിനയത്തിൽ മടങ്ങി എത്തിയെങ്കിലും സജി അഭിനയത്തിൽ സജീവം ആയിരുന്നില്ല. അടുത്തിടെയാണ് സജി അഭിനയത്തിലേക്ക് മടങ്ങി എത്തിയത്.

ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ശാലുവും സജി നായരും പരസ്പരം അടുക്കുന്നത്. . പരമ്പരയിലെ അഭിനയത്തിന് ശേഷം ആണ് ഇരുവരും നല്ല സുഹൃത്തുക്കളായതും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിൽ ആയതും ഒടുവിൽ വിവാഹത്തിലേക്ക് എത്തിയതും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top