എനിക്ക് വേണ്ട പ്രതിഫലം നല്‍കുന്ന ആള്‍ക്കൊപ്പം ബോളിവുഡില്‍ വര്‍ക്ക് ചെയ്യും ; തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ!
“തെന്നിന്ത്യയിലെ പ്രിയ താരമാണ് ഫഹദ് ഫാസിൽ പുഷ്പ, വിക്രം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടെ തെന്നിന്ത്യൻ ആരാധക പ്രീതി നേടിയ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ് ’.ഇപ്പോഴിതാ
ബോളിവുഡിൽ അഭിനയിക്കുകയാണെങ്കിൽ ആർക്കൊപ്പമാണ് വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ഒരു ബോളിവുഡ് ആക്റ്ററിനൊപ്പമോ സംവിധായകനൊപ്പമോ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ അത് ആര്‍ക്കൊപ്പമായിരിക്കും എന്നായിരുന്നു ചോദ്യം.
തനിക്ക് വേണ്ട പ്രതിഫലം നല്‍കുന്ന ആള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമെന്നാണ് താരം മറുപടി നൽകിയത്.ബോളിവുഡിലേക്ക് പോകുമ്പോൾ ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതുണ്ട് എന്നും നിലവിൽ മലയാളത്തിൽ തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഒരുപാട് സിനിമ ഉണ്ട്, അതിനേക്കാള്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നത് വന്നാല്‍ ആ സിനിമ ചെയ്യുമെന്നും ഫഹദ് പറഞ്ഞു.ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ മറുപടി.
‘സിനിമ തെരഞ്ഞെടുക്കുമ്പോഴും അഭിനയിക്കുമ്പോഴും സംവിധായകനേക്കാളും എഴുത്തുകാരനെയാണ് ഞാന്‍ ആശ്രയിക്കുറുള്ളത്. കാരണം ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നേക്കാള്‍ നന്നായി അറിയാവുന്നത് അവര്‍ക്കായിരിക്കും. എന്ത് ചെയ്യണം എങ്ങനെയൊക്കെ ചെയ്യണമെന്ന് എപ്പോഴും ഞാൻ അവരോട് ചോദിച്ചുകൊണ്ടിരിക്കും.
അവരുമായുള്ള ചര്‍ച്ചകളാണ് എന്നെ എപ്പോഴും സഹായിക്കുന്നത്. അത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതുമാണ്. എപ്പോഴും ഏറ്റവും എളുപ്പമുള്ള ഷെഡ്യൂള്‍ വെക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഒരുപാട് വര്‍ക്ക് ഒന്നും ഞാൻ ചെയ്യാറില്ല. ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യാറുള്ളൂ. എനിക്ക് വേണ്ട സമയം ഞാനെടുക്കാറുണ്ട്.’ ഫഹദ് വ്യക്തമാക്കി.
തെന്നിന്ത്യയിൽ നിന്ന് നിരവധി താരങ്ങളാണ് ബോളിവുഡില്‍ അഭിനയിക്കുന്നത്. ഒരിടയ്ക്ക് തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നായിരുന്നെങ്കിൽ ഇന്ന് മലയാളത്തിൽ നിന്നും താരങ്ങൾ ബോളിവുഡിൽ സജീവമാണ്. ദുൽഖറും പൃഥ്വിരാജും, റോഷനും ഒക്കെ ഉദാഹരണമാണ്.
