Malayalam
ഡെലിഗേറ്റുകളേ.. കടന്നു വരൂ..കടന്നു വരൂ.. ആകർഷകമായ ഓഫറുകൾ! ഐഎഫ്എഫ്കെ പടവലങ്ങയോട് സാമ്യമെന്ന് ഡോ ബിജു
ഡെലിഗേറ്റുകളേ.. കടന്നു വരൂ..കടന്നു വരൂ.. ആകർഷകമായ ഓഫറുകൾ! ഐഎഫ്എഫ്കെ പടവലങ്ങയോട് സാമ്യമെന്ന് ഡോ ബിജു
Published on
25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പരസ്യങ്ങളേയും ചലച്ചിത്ര അക്കാദമിയെയും പരിഹസിച്ച് സംവിധായകൻ ബിജു. ഐഎഫ്എഫ്കെ പടവലങ്ങയ്ക്ക് സമമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
അന്താരാഷ്ട്ര ചലച്ചിത്ര മേള ഡെലിഗേറ്റുകളേ.. കടന്നു വരൂ..കടന്നു വരൂ.. ആകർഷകമായ ഓഫറുകൾ..മനോഹരമായ പരസ്യങ്ങൾ….ഇരുപത്തി അഞ്ചാമത്തെ വർഷത്തെ മേളയാണ്..പടവലങ്ങയോട് സാമ്യം…15000 ത്തോളം ഡെലിഗേറ്റുകൾ കഴിഞ്ഞ 24 വർഷമായി മേളയ്ക്ക് എത്തിയത് ചലച്ചിത്ര സാക്ഷരത ഉള്ളത് കൊണ്ടാണ് . പറഞ്ഞിട്ട് കാര്യമില്ല..ഇതൊന്നും അറിയാതെ മുഖ്യധാരാ സിനിമയുടെ പരസ്യങ്ങളും ചാനൽ മെഗാഷോ മാർക്കറ്റിങ്ങും മാത്രം അറിയുന്ന ആളുകൾ അക്കാദമി ഭരിക്കുമ്പോൾ ഇതിലുമപ്പുറം സംഭവിക്കും…..അപ്പോൾ പ്രിയ ഡെലിഗേറ്റുകളെ നിങ്ങൾ വരില്ലേ..വരൂ..വന്നു സെൽഫി എടുക്കൂ..അനന്ദിക്കൂ…
Continue Reading
You may also like...
Related Topics:dr. biju
