Connect with us

മകളുടെ വിവാഹത്തിന് മുമ്പ് നാദിര്‍ഷയെയും കുടുംബത്തെയും തേടിയെത്തി ആ പ്രതിസന്ധി; എന്ത് ചെയ്യുമെന്ന് അറിയാതെ നിന്ന താരത്തിന് മുന്നില്‍ ആശ്വാസവുമായി അവരെത്തി

Malayalam

മകളുടെ വിവാഹത്തിന് മുമ്പ് നാദിര്‍ഷയെയും കുടുംബത്തെയും തേടിയെത്തി ആ പ്രതിസന്ധി; എന്ത് ചെയ്യുമെന്ന് അറിയാതെ നിന്ന താരത്തിന് മുന്നില്‍ ആശ്വാസവുമായി അവരെത്തി

മകളുടെ വിവാഹത്തിന് മുമ്പ് നാദിര്‍ഷയെയും കുടുംബത്തെയും തേടിയെത്തി ആ പ്രതിസന്ധി; എന്ത് ചെയ്യുമെന്ന് അറിയാതെ നിന്ന താരത്തിന് മുന്നില്‍ ആശ്വാസവുമായി അവരെത്തി

മിമിക്രി വേദികളിലൂടെയെത്തി മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധാകനും ഗായകനും ഗാനരചയിതാവും ടിവി അവതാരകനുമൊക്കയായി തിളങ്ങുന്ന താരമാണ് നാദിര്‍ഷ. നടന്‍ ദിലീപിന്റെ ഉറ്റ തോഴന്‍. വര്‍ഷങ്ങളായുള്ള പരിചയം. മിമിക്രി വേദികളിളൂടെ ഇരുവരും ഒരുപോലെയാണ് സിനിമയിലെത്തിയത്. ഇവരുടെ ഇഴയടുപ്പമുള്ള സൗഹൃദത്തെ കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിവുള്ളതുമാണ്. നാദിര്‍ഷയ്ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. അടുത്തിടെയായിരുന്നു മൂത്ത മകള്‍ അയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ്. ഈ ചടങ്ങില്‍ ദിലീപും ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയുമൊക്കെ നിറസാന്നിധ്യമായിരുന്നു.

മകള്‍ ആയിഷയുടെ നിക്കാഹിനായുള്ള ഒരുക്കത്തിലാണ് താരം. എന്നാല്‍ നിക്കാഹിന് മുമ്പായി വലിയൊരു പ്രതിസന്ധി നാദിര്‍ഷയെയും കുടുംബത്തെയും തേടിയെത്തി. മറ്റൊന്നുമല്ല നാദിര്‍ഷയും കുടുംബവും മകളുടെ വിവാഹാവശ്യത്തിനുള്ള ആഭാരണങ്ങളും വസ്ത്രങ്ങളും അടങ്ങുന്ന ബാഗ് ട്രെയിനില്‍ വെച്ച് മറന്നു. എന്നാല്‍ റെയില്‍വേ ജീവനക്കാരുടെ സമയോചിത ഇടെപെടലിലൂടെ ആ പ്രതിസന്ധി നാദിര്‍ഷയും കുടുംബവും മറികടക്കുകയായിരുന്നു. പെട്ടി തിരികെ നല്‍കുമ്പോള്‍ മുരളീധരന്റെ മുഖത്ത് നിറയെ സന്തോഷമായിരുന്നു. അത് സ്വീകരിക്കുമ്പോള്‍ നാദിര്‍ഷയ്ക്കും കുടുംബത്തിനും മനസ് നിറയെ നന്ദിയും. വ്യാഴാഴ്ച രാവിലെയാണ് ഐഷയുടെ വിവാഹത്തിന് വേണ്ടി നാദിര്‍ഷയും കുടുംബവും മലബാര്‍ എക്സ്പ്രസില്‍ കാസര്‍കോട് എത്തിയത്. തീവണ്ടിയില്‍ നിന്നും ഇറങ്ങിയ ശേഷം കുടുംബം ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓര്‍ത്തത്. ഈ സമയം ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു.

വളരെ പെട്ടെന്ന് തന്നെ നാദിര്‍ഷ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ വിവരം അറിയിച്ചു. എ വണ്‍ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. അപ്പോള്‍ തന്നെ ആര്‍ പി എഫ് ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ തന്നെ കോച്ച് പരിശോധിച്ചു. കാസര്‍കോടിനും കുമ്പളയ്ക്കും ഇയില്‍ എത്തിയപ്പോള്‍ 41-ാമത്തെ സീറ്റിന് അടിയില്‍ നിന്നും ബാഗ് കണ്ടെത്തുകയായിരുന്നു. ഈ സമയം കോച്ചില്‍ മറ്റ് ആരും ഉണ്ടായിരുന്നില്ല. വണ്ടിയില്‍ സ്പെഷ്യല്‍ ചെക്കിങ്ങിനെത്തിയ ആര്‍.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ഷായുടെ ബന്ധുവിന് ബാഗ് കൈമാറി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നാദിര്‍ഷ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മക്കള്‍ക്കൊപ്പം എന്ന ക്യാപ്ഷനില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് കമന്റുമായി എത്തിയിരുന്നത്. ‘സുന്ദരികളും സ്‌നേഹമയികളുമായ മക്കള്‍… ഭാഗ്യവാനായ അച്ഛന്റെ അമൂല്യ സമ്പാദ്യം’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. വിവാഹിതയാകാന്‍ തയ്യാറെടുക്കുന്ന താരപുത്രിയ്ക്ക് ആശംസകള്‍ നേരാനും ചിലര്‍ മറക്കുന്നില്ല. നാദിര്‍ഷ ഇരുവരുടെയും സഹോദരനെ പോലെയാണ് തോന്നിക്കുന്നതെന്നും വിവാഹത്തിന് വരനെ അണിയിച്ചൊരുക്കുന്ന പെങ്ങന്മാരെ പോലെയാണ് ചിത്രം കണ്ടപ്പോള്‍ തോന്നിയതെന്നുമൊക്കെയാണ് ചില കമന്റുകള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top