60 വയസുള്ള നായകന്മാർ 20-30 വയസുള്ള പെൺകുട്ടികളെ പ്രണയിക്കാനും ഫോട്ടോഷോപ്പ് വഴി മുഖം ചെറുപ്പമായി കാണിക്കാനും ആഗ്രഹിക്കുന്നു; ഇത് ബോളിവുഡിനെ നശിപ്പിക്കും ; വിവേക് അഗ്നിഹോത്രി പറയുന്നു !

ബോളിവുഡിലെ പ്രമുഖ സംവിധയകനാണ് വിവേക് അഗ്നിഹോത്രി. ഈയിടെ വാർത്തകളിൽ നിറഞ്ഞ ദ കശ്മീർ ഫയൽസിന്റെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ബോളിവുഡിലെ പ്രായവ്യത്യാസത്തെക്കുറിച്ച് വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന് വിവേക് അഗ്നിഹോത്രി ഇപ്പോൾ .ട്വിറ്ററിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
ചിത്രത്തിന്റെ ക്വാളിറ്റി മറന്നേക്കൂ. 60 വയസുള്ള നായകന്മാർ 20-30 വയസുള്ള പെൺകുട്ടികളെ പ്രണയിക്കാനും ഫോട്ടോഷോപ്പ് വഴി മുഖം ചെറുപ്പമായി കാണിക്കാനും ആഗ്രഹിക്കുന്നു. ബോളിവുഡിൽ അടിസ്ഥാനപരമായി എന്തോ കുഴപ്പമുണ്ട്. യുവാവായി കാണപ്പെടുന്ന കൂളായ ആൾ ബോളിവുഡിനെ നശിപ്പിച്ചു. ഒരാൾ മാത്രമാണ് ഇതിന് ഉത്തരവാദി എന്നാണ് ‘ സംവിധായകൻ കുറിച്ചത് .
വിവേക് അഗ്നിഹോത്രി വിമർശനം ഉന്നയിച്ചത് ആമിർ ഖാനെ ആണെന്നാണ് ചിലർ പറയുന്നത്. ബോയ്കോട്ട് ‘ലാൽ സിംഗ് ഛദ്ദ’യുടെ ഭാഗമാണ് ഇതെന്നും ആരോപണമുണ്ട്.കാശ്മീര്‍ ഫയല്‍സാണ് വിവേക് അഗ്നിഹോത്രിയുടെ ഒടുവിലായി റിലീസായ ചിത്രം.കാശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വൻ വിജയമായിരുന്നു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....