മുൻപൊരിക്കലും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടില്ല; തായ് എയർവെയ്സിൽ നിന്നും ദുരനുഭവം നേരിടേണ്ടിവന്നതിനെപ്പറ്റി നസ്രിയ !
മലയാളത്തിന് ഏറെ പ്രിയങ്കരിയാണ് നടി നസ്രിയ നസീം. ബാല താരമായും അവതാരകയായും എത്തി ലോകത്താകമാനമുള്ള മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നസ്രിയ. മലയാളത്തിനു പുറമെ അന്യ ഭാഷ ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചു. താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ തനിക്ക് തായ് എയർവെയ്സിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് നസ്രിയ.
തന്റെ ബാഗ് നഷ്ടമായെന്നും മുൻപൊരിക്കലും ഇത്തരത്തിൽ ഒരു അനുഭവം ഒരു എയർലൈൻസിൽ നിന്നോ ജീവനക്കാരിൽ നിന്നോ ഉണ്ടായിട്ടില്ലെന്നും നസ്രിയ പറയുന്നു. നഷ്ടമായ ബാഗിനെ പറ്റി എയർലൈൻസിനോട് പറഞ്ഞപ്പോൾ അവർ അത് ശ്രദ്ധിക്കുകയോ അതിനെപ്പറ്റി സംസാരിക്കുകയോ ചെയ്തില്ല എന്നും നസ്രിയ കൂട്ടിച്ചേർത്തു .
ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് താരം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. 2014ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം കുറച്ച് ഇടവേള എടുത്ത ശേഷം ‘കൂടെ’ എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്കും, ‘വരത്തനി’ലൂടെ നിർമാണ രംഗത്തേക്കും നസ്രിയ എത്തിട്രാൻസ്, അണ്ടേ സുന്ദരാനികി എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമാകുകയാണ് താരം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു അണ്ടേ സുന്ദരാനികി.
