News
ഷാരൂഖ് ഖാനെ സല്‍മാന്‍ ഖാന്റെ ‘ടൈഗര്‍ 3’യില്‍ നിന്നും മാറ്റണം; ആവശ്യവുമായി സല്‍മാന്‍ ആരാധകര്‍
ഷാരൂഖ് ഖാനെ സല്‍മാന്‍ ഖാന്റെ ‘ടൈഗര്‍ 3’യില്‍ നിന്നും മാറ്റണം; ആവശ്യവുമായി സല്‍മാന്‍ ആരാധകര്‍
സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ടൈഗര്‍ 3’യില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടനെ സിനിമയില്‍ നിന്ന് മാറ്റണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്റെ ആരാധകര്‍.
ആമിര്‍ ഖാന്‍ നായകനായി ചിത്രം ‘ലാല്‍ സിംഗ് ചദ്ദ’ ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടാത്തതിന് പിന്നാലെയാണ് ആരാധകര്‍ പുതിയ ആവശ്യവുമായി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഇതാണ് സിനിമയുടെ പരാജയത്തിന് കാരണം എന്നാണ് ആരാധകരുടെ വാദം.
സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് ഷാരൂഖിനെ മാറ്റണം എന്ന ആവശ്യം അറിയിച്ചിരിക്കുന്നത്. റിമൂവ് എസ്ആര്‍കെ ഫ്രം ടൈഗര്‍ 3 എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. ‘വാര്‍’ എന്ന സിനിമയിലെ ഹൃതിക് റോഷന്റെ കബീര്‍ എന്ന കഥാപാത്രത്തെ ഷാരൂഖിന് പകരം കൊണ്ടുവരണെമന്നും ചില ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായാണ് ഷാരൂഖ് ഖാന്‍ ‘ടൈഗര്‍ 3’യില്‍ അതിഥി വേഷത്തില്‍ എത്തുന്നത്. ‘പത്താനി’ലെ കഥാപാത്രമായാകും നടന്‍ സിനിമയില്‍ എത്തുക. 2023ല്‍ റിലീസിന് ഒരുങ്ങുന്ന സിനിമയില്‍ കത്രീന കൈഫ് ആണ് നായിക എന്നാണ് വിവരം.
