Malayalam
പുരുഷന്മാരാണ് അവിടെ കൂടുതല്‍ നിന്നത്, അമ്മയ്ക്ക് എതിരെ യുള്ള വിമര്‍ശനങ്ങള്‍ പലതും അനാവശ്യം; മറുപടിയുമായി അജു വർഗീസ്
പുരുഷന്മാരാണ് അവിടെ കൂടുതല്‍ നിന്നത്, അമ്മയ്ക്ക് എതിരെ യുള്ള വിമര്‍ശനങ്ങള്‍ പലതും അനാവശ്യം; മറുപടിയുമായി അജു വർഗീസ്
കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തിരുന്നു. ഈ ചടങ്ങില്‍ സംഘടനയുടെ എക്സിക്യുട്ടീവ് അംഗങ്ങളായ നടിമാര്‍ക്ക് ഇരിപ്പിടം നല്‍കിയില്ലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശക്തമാകുകയാണ്.
ഇപ്പോൾ ഇതാ ഈ വിവാദത്തില്‍ പ്രതികരിച്ച് നടന് അജു വര്‍ഗീസ്. വിവാദത്തില്‍ കഴമ്പില്ലെന്നും സ്ത്രീകളേക്കള്‍ കൂടുതല്‍ പുരുഷന്മാരാണ് അവിടെ കൂടുതല്‍ നിന്നത്. അമ്മയ്ക്ക് എതിരെ വരുന്ന വിമര്‍ശനങ്ങള്‍ പലതും അനാവശ്യമാണെന്നും നല്ല വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും അജു വര്‍ഗീസ് പറയുന്നു. സുധീര്‍ കരമന, ഇന്ദ്രന്‍സ്, ജയസൂര്യ, ആസിഫ് അലി തുടങ്ങി നിരവധി പേര് പുറത്തു നില്‍പ്പുണ്ട്. തങ്ങളുടെ ജോലിയായിരുന്നു മറ്റുള്ളവരെ കൊണ്ട് വന്നു സീറ്റില്‍ ഇരുത്തുക എന്നത്. ശ്വേത ചേച്ചിയോട് സംസാരിക്കാനും സിദ്ദിഖിക്ക ആവശ്യപ്പെട്ടിരുന്നു. ചേച്ചി സംസാരിക്കാതിരുന്നത് ആരും മാറ്റി നിര്‍ത്തിയിട്ടല്ല, താത്പര്യം ഇല്ലാത്തതിനാലാണെന്നും താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഹണി റോസും രചന നാരായണന്‍കുട്ടിയും ഇരിപ്പിടമില്ലാതെ നില്ക്കുന്ന ഫോട്ടോയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ എഡിറ്റര്‍ സൈജു ശ്രീധരന്, പാര്‍വതി തിരുവോത്ത് എന്നിങ്ങനെ പലരും അമ്മയില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടമില്ല എന്ന വിമര്‍ശനവുമായി രംഗത്തെത്തി.
സംഘടനയില്‍ ഒരു അംഗത്തെയും മാറ്റി നിര്‍ത്തിയിട്ടില്ല. പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകള്‍ കൊണ്ട് മാറി നിന്നതാണ് എന്നാണ് ഹണി റോസ് പ്രതികരിച്ചത്. സെന്‍സ് ലെസ് എന്നേ ഈ വിവാദങ്ങളെ വിളിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് രചന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
