Connect with us

ഇനി ബാക്കിയുള്ളത് ആ ഒരു വലിയ ആഗ്രഹം മാത്രം! നടക്കും..നടക്കാതെ എവിടെ പോകാനെന്ന് സൂരജ്

Malayalam

ഇനി ബാക്കിയുള്ളത് ആ ഒരു വലിയ ആഗ്രഹം മാത്രം! നടക്കും..നടക്കാതെ എവിടെ പോകാനെന്ന് സൂരജ്

ഇനി ബാക്കിയുള്ളത് ആ ഒരു വലിയ ആഗ്രഹം മാത്രം! നടക്കും..നടക്കാതെ എവിടെ പോകാനെന്ന് സൂരജ്

സൂരജ് തേലക്കാട് എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സൂരജ് ശ്രദ്ധിക്കപ്പെടുന്നത്. അവിടെ നിന്നും വെള്ളിത്തിരയിലെത്തിയ താരം വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ ജനപ്രീതി സ്വന്തമാക്കി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ റോബര്‍ട്ടിന്റെ വേഷം കൈകാര്യം ചെയ്തത് സൂരജ് ആയിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് പറയുകയാണ് സൂരജ്.

ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചും സഹോദരി സ്വാതിയ്ക്കും തനിക്കും പൊക്കം കുറവുള്ളതിനെ കുറിച്ചും ചെറുപ്പത്തില്‍ തന്നെ ഇക്കാര്യം മനസില്‍ ഉള്‍കൊണ്ടത് എങ്ങനെയാണെന്നും സൂരജ് വ്യക്തമാക്കിയത്. ഇനി ചേച്ചിയുടെ വിവാഹമാണ് തന്റെ സ്വപ്നങ്ങളിലുള്ളതെന്നാണ് സൂരജ് പറയുന്നത്. ഇപ്പോള്‍ സന്തോഷത്തിലാണെന്നും താരം പറയുന്നു.

എനിക്കും ചേച്ചിയ്ക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി അച്ഛന്റെ പേഴ്സില്‍ നിന്നും കുറേ കാശ് തീര്‍ന്നിട്ടുണ്ട്. കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിഞ്ചില്‍ നിന്നും ഒരു സെന്റി മീറ്റര്‍ പോലും വളര്‍ന്നില്ല. പക്ഷേ വളരാത്തത് പൊക്കം മാത്രമാണ്. മനസ് കൊണ്ട് ഞാനും ചേച്ചിയും അങ്ങ് ഉയരത്തിലാണ്. കാര്യങ്ങള്‍ തിരിച്ചറിയാന്‍ പ്രായം ആയപ്പോള്‍ ഒരു ദിവസം അച്ഛന്‍ ഞങ്ങള്‍ രണ്ട് പേരെയും വിളിച്ചിട്ട് നിങ്ങള്‍ ഇനി അധികം പൊക്കം വെക്കില്ലെന്ന് പറഞ്ഞു. ഇപ്പോഴുള്ളതില്‍ നിന്നും വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ചികിത്സയൊക്കെ ഭയങ്കര ചെലവാണ്. നമ്മളെ കൊണ്ട് താങ്ങില്ല. മാത്രമല്ല ചാന്‍സ് ഫിഫ്റ്റി ഫിഫ്റ്റി മാത്രമേയുള്ളു, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ഇതൊക്കെ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങളുടെ മനസ് ആ സത്യവുമായി പൊരുത്തപ്പെട്ടിരുന്നു. സ്‌കൂളില്‍ ബാക്കി കുട്ടികള്‍ക്കെല്ലാം പൊക്കമുണ്ട്. അത് ശ്രദ്ധിച്ചിരുന്നുവെങ്കിലും പതുക്കെ ശരിയാകുമെന്നാണ് കരുതിയിരുന്നത്. അതിനൊപ്പം തന്നെ അച്ഛന്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. കലയാണ് ഇനി നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖല. കലയിലൂടെ നിങ്ങള്‍ വളരണം. എല്ലാവരെക്കാളും ഉയരത്തില്‍ എത്തണം. അച്ഛന്റെ ആ വാക്കുകളാണ് ഇതുവരെയൊക്കെ എത്തിച്ചത്.

ആദ്യം കാറ് വാങ്ങി. അടുത്ത ലക്ഷ്യം വീടായിരുന്നു. അതും 2018 ല്‍ പൂര്‍ണമായി. നല്ല സൗകര്യമുള്ള വീടാണ്. എന്റെയും ചേച്ചിയുടെയും പൊക്കത്തിന് അനുസരിച്ച് തന്നെയാണ് സ്വിച്ച് ബോര്ഡും റൂമിലെ ഇന്റീരിയറുമെല്ലാം. ഇനിയുള്ള ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്. അവളെ സ്വീകരിക്കാന്‍ കഴിയുന്ന വലിയ മനസുള്ള ഒരാള്‍ തന്നെ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം. നടക്കും, നടക്കാതെ എവിടെ പോകാനാണ്… എന്നും സൂരജ് പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top