News
കണ്ണു നനയാതെ തിയേറ്റര്‍ വിട്ടിറങ്ങാമോ..? പ്രേക്ഷകരെ വെല്ലുവിളിച്ച് ട്വിങ്കിള്‍ ഖന്ന
കണ്ണു നനയാതെ തിയേറ്റര്‍ വിട്ടിറങ്ങാമോ..? പ്രേക്ഷകരെ വെല്ലുവിളിച്ച് ട്വിങ്കിള്‍ ഖന്ന
അക്ഷയ് കുമാര്‍ ചിത്രം രക്ഷബന്ധന്‍ മികച്ച ചിത്രമെന്ന് പറയുകയാണ് നടന്റെ പങ്കാളിയും മുന്‍ നടിയുമായ ട്വിങ്കിള്‍ ഖന്ന. ചിത്രം ഒരുപോലെ എങ്ങനെ തന്നെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു വെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്വിങ്കിള്‍ പറഞ്ഞത്. കണ്ണു നനയാതെ തിയേറ്റര്‍ വിട്ടിറങ്ങാമോ എന്ന് പ്രേക്ഷകരെ തന്റെ പോസ്റ്റിലൂടെ ട്വിങ്കിള്‍ വെല്ലുവിളിക്കുന്നുമുണ്ട്.
‘രക്ഷാബന്ധന് എന്നെ ആദ്യ പകുതിയില്‍ ചിരിപ്പിക്കുകയും രണ്ടാം പകുതിയില്‍ കരയിപ്പിക്കുകയും ചെയ്തു. നമ്മളെല്ലാവരും ഇല്ലെന്ന് നടിക്കുന്ന ഇന്ത്യയെക്കുറിച്ച് ഒരു സിനിമയെന്ന് ട്വിങ്കിള്‍ എഴുതി. ‘സ്ത്രീധനം എന്നതില്‍ നിന്ന് സമ്മാനം എന്നതിലേയ്ക്ക് ഞങ്ങള്‍ നിബന്ധനകള്‍ മാറ്റി. എന്നാല്‍ സമൂഹത്തിന്റെ വ്യത്യസ്ത സാമൂഹികസാമ്പത്തിക തലങ്ങളില്‍ ഈ വ്യത്യാസം വളരെ വലുതാണ്.
പരസ്പരം കളിയാക്കുന്ന, പരസ്പരം പിന്തുണയ്ക്കുന്ന ആത്യന്തികമായി ഒരുമിച്ച് വിജയം നേടുന്ന സഹോദരങ്ങളുടെ ലോകമാണ് സംവിധായകന് ആനന്ദ് റായ് നിര്‍മ്മിച്ചിട്ടുള്ളത്. ഒരു പക്ഷേ സിനിമക്ക് മാത്രമാകാം മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ചൂഴ്ന്ന് കയറാനുള്ള ശക്തിയുള്ളത്. രക്ഷാ ബന്ധന് നിങ്ങളെ ചിരിപ്പിക്കും,
എന്നാല്‍ ചിത്രം കണ്ടുകഴിഞ്ഞ് കണ്ണ് നിറയാതെ തിയേറ്ററില്‍ നിന്നും ഇറങ്ങാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നുവെന്നും ട്വിങ്കിള്‍ പറയുന്നു. സീ സ്റ്റുഡിയോസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്യുന്നത്.
