Malayalam
മലയാളത്തില്‍ അഭിനയിക്കാന്‍ മാത്രമല്ല, മലയാളത്തില്‍ ഡബ്ബ് ചെയ്യാനും അറിയാം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗുരു സോമസുന്ദരത്തിന്റെ വീഡിയോ
മലയാളത്തില്‍ അഭിനയിക്കാന്‍ മാത്രമല്ല, മലയാളത്തില്‍ ഡബ്ബ് ചെയ്യാനും അറിയാം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗുരു സോമസുന്ദരത്തിന്റെ വീഡിയോ
മിന്നല്‍ മുരളി എന്ന ഒറ്റ ചിത്രത്തിലെ വില്ലനായി എത്തി മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് ഗുരു സോമസുന്ദരം. ഇപ്പോഴിതാ മലയാളത്തില്‍ അഭിനയിക്കാന്‍ മാത്രമല്ല നും സാധിക്കുമെന്ന് തെളിയിച്ച് ഗുരു സോമസുന്ദരം. നാലാംമുറക്ക് വേണ്ടി മലയാളം ഭാഷ വായിക്കാന്‍ പഠിച്ച ശേഷം ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.
തമിഴ്‌നാട് സ്വദേശിയായ താരം മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ എടുക്കുന്ന എഫോര്‍ട്ടിനു കൈയടി നല്‍കുകയാണ് പ്രേക്ഷകര്‍. മുമ്പും മലയാളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും, മിന്നല്‍ മുരളിയിലെ ഷിബു എന്ന കഥാപാത്രമാണ് ആരാധകരെ സ്വന്തമാക്കിയത്. ഇപ്പോഴിതാ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാംമുറ എന്ന സിനിമയിലൂടെ വീണ്ടും ഗുരു സോമസുന്ദരം മലയാളത്തിലെത്തുകയാണ്.
ദേശീയ അവാര്‍ഡ് ജേതാവ് ബിജു മേനോനും സിനിമയില്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ നാലാം മുറ’. ഒരു വലിയ താരനിര ഒന്നിക്കുന്ന ചിത്രം അതിന്റെ അവസാനവട്ട പ്രവര്‍ത്തനങ്ങളിലാണ്. സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ രചന.
ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിഷോര്‍ വാരിയത്ത് ഡടഅ, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് നാലാം മുറ നിര്‍മിക്കുന്നത് ലോകനാഥന്‍ ഛായാഗ്രഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപീ സുന്ദര്‍.
