Malayalam
മരിക്കും മുന്‍പ് നിലവറയിലെത്തി സോമദാസ്, ദൈവം കൊടുത്ത ആ ഭാഗ്യം….സഹിയ്ക്കാനാവുന്നില്ല! പൊട്ടിക്കരഞ്ഞ് ആരാധകർ
മരിക്കും മുന്‍പ് നിലവറയിലെത്തി സോമദാസ്, ദൈവം കൊടുത്ത ആ ഭാഗ്യം….സഹിയ്ക്കാനാവുന്നില്ല! പൊട്ടിക്കരഞ്ഞ് ആരാധകർ
സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഗായകൻ സോമദാസിന്റെ അപ്രതീക്ഷിത വേർപാടിൽ നിന്ന് സുഹൃത്തുക്കളും ആരാധകരും ആ വേദനയിൽ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല. പ്രിയപ്പെട്ട സോമു പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്. മക്കളെക്കുറിച്ച് പറഞ്ഞ് വികാരധീനനായുള്ള അഭിമുഖങ്ങളെല്ലാം പിന്നീട് വൈറലായി മാറിയിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റോളമെങ്കിലുമായി സംഗീതവേദികളിലെ സ്ഥിരസാന്നിധ്യവുമായിരുന്നു സുഹൃത്തുക്കള്‍ ‘സോമു’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സോമദാസ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു സോമദാസ് ശ്രദ്ധ നേടിയത്. ഗാനമേള വേദികളിലും സജീവമായിരുന്നു അദ്ദേഹം
ബിഗ് ബോസ് സീസണ് 2 വിലെ മത്സരാർത്ഥിയായിരുന്നു. അസുഖമായതോടെയായിരുന്നു സോമദാസ് ഷോയില്‍ നിന്നും പിന്‍വാങ്ങിയത്. പാട്ടിലൂടെ ബിഗ് ബോസ് ഹൗസിനെ ഉണര്‍ത്തിയിരുന്ന സോമുവിനെക്കുറിച്ച് വാചാലരായി താരങ്ങളെല്ലാം എത്തിയിരുന്നു.
അടുത്തിനിടെ ബിഗ് ബോസ് താരങ്ങള്‍ അണിനിരന്ന സ്റ്റാര്‍ട്ട് മ്യൂസിക് പരിപാടിയില്‍ സോമദാസ് പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സോമദാസ് പങ്കെടുത്ത എപ്പിസോഡ് സംപ്രേഷണം ചെയ്തതത്. ആ വീഡിയോ യാണ് ഇപ്പോൾ സഹപ്രവർത്തകരുടെയും ആരാധരുടെയും കണ്ണ് നനയ്ക്കുന്നത്. തെസ്നിഖാന്, രഘു, അലക്സാന്‍ഡ്ര, സോമദാസ് ഇതായിരുന്നു ടീം. വീണ നായര്‍, പ്രദീപ് ചന്ദ്രന്, സുരേഷ് കൃഷ്ണന്, ഫുക്രു ഇവരായിരുന്നു എതിര്ടീമിലുണ്ടായിരുന്നത്. നിലവറയിലെത്തി സോമദാസ് 5 ലക്ഷം അടിക്കുന്നതായിരുന്നു ഈ എപ്പിസോഡിലുണ്ടായിരുന്നത്. മരിക്കുന്നതിന് മുന്‍പ് ദൈവം കൊടുത്ത ഭാഗ്യമാണ് അതെന്നായിരുന്നു ഒരാളുടെ കമന്റ്.
സോമദാസിന്റെ മരണത്തോടെ അവസാനമായി സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ ഷൂട്ടിംഗ് ഫ്ലോറിൽ വച്ച് സോമദാസിനെ കണ്ടതിന്റെ അനുഭവം സുഹൃത്ത് ആര്യ പറഞ്ഞ് കൊണ്ട് എത്തിയിരുന്നു
ആര്യ കുറിച്ചത് ഇങ്ങനെയായിരുന്നു..
വിശ്വസിക്കാനാവുന്നില്ല! ദിവസങ്ങള്‍ക്കു മുന്‍പ് ‘സ്റ്റാര്‍ട്ട് മ്യൂസിക്കി’ന്റെ അവസാന എപ്പിസോഡ് ചിത്രീകരണം നമ്മള് വലിയ സന്തോഷത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ആ എപ്പിസോഡ് ഞാന്‍ എങ്ങനെ കാണും എന്റെ പൊന്നു സോമൂ.. അത്രയും നിഷ്കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ആയിരിക്കെ ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങള്‍ക്കൊക്കെയും നന്ദി. ഞങ്ങള്‍ക്ക് തടയാനാവാതിരുന്ന നിഷ്കളങ്കമായ ആ പുഞ്ചിരികള്‍ക്കൊക്കെയും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ പ്രിയപ്പെട്ടവനെ. ‘കണ്ണാനകണ്ണേ’ എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ല. ഷൂട്ടിംഗ് ഷ്ളോറില്‍ വച്ച് അവസാനം കണ്ടപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു: “ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ”. നമ്മുടെ പദ്ധതികള്‍ക്കായി ഇനിയും കാത്തിരിക്കണമെന്ന് തോന്നുന്നു സോമൂ. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെയിരിക്കൂ. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിച്ചത്
കൊവിഡ് ബാധയെ തുടർന്നായിരുന്നായിരുന്നു സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുകയായിരുന്നു. കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്.അടുത്തിടെ ഒരു സ്റ്റേജ് ഷോ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. അതിനു ശേഷം ആശുപത്രിയിൽ കിടക്കയിൽ ആയിരുന്നതായി ബന്ധുക്കൾ പറയുന്നു. അതേസമയം മദ്യപിക്കാൻ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് കൂടുതൽ നില സങ്കീര്ണമാക്കിയതായും സംശയം ഉണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടർമാരുടെ നിർദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ബാധിച്ചതായും സോമദാസുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ പ്രതികരിച്ചത്
