എന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍. മികച്ച വൈന്‍ പോലെ പ്രായമാവുകയാണ് അദ്ദേഹത്തിന്. പ്രായത്തിനൊപ്പം മെച്ചപ്പെടുന്നു. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ, എന്നും നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫഹദിന്റെ 40ാം പിറന്നാളായിരുന്നു ഇന്ന്.
അതേസമയം, മഹേഷ് നാരായണന് സംവിധാനം ചെയ്ത മലയന്‍കുഞ്ഞ് ആണ് ഫഹദിന്റെ ഒടുവിലത്തെ തിയറ്റര്‍ റിലീസ്. ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ ഉണ്ട്.
തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന പുഷ്പയിലും തമിഴില്‍ കമല്‍ ഹാസന്റെ തിരിച്ചുവരവ് ചിത്രമായി മാറിയ വിക്രത്തിലും പ്രധാന കഥാപാത്രങ്ങളെയാണ് ഫഹദ് അവതരിപ്പിച്ചത്. നിരവധി പ്രശംസയാണ് താരത്തിന് ലഭിച്ചത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...