റോബിനും ദില്‍ഷയും കല്യാണം കഴിക്കുമോ? ദിൽഷയുടെ മറുപടി ഇങ്ങനെ !ആരാധകർക്ക് ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം !
മിനിസ്ക്രീനിലെ മാമാങ്കം എന്ന് വിശേഷിപ്പിക്കാവുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ് .ഇത്രനാള്‍ കാണാത്ത തരത്തിലുള്ള തികച്ചും വ്യത്യസ്തരായ മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയാണ് ബിഗ് ബോസ് സീസണ് നാല്, അതുകൊണ്ടുതന്നെ എങ്ങനെയാണ് മത്സരാര്‍ത്ഥികളുടെ പെരുമാറ്റം എന്ന് പ്രേക്ഷകരും കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു .
ബിഗ്ബോസ് അവസാനിച്ചിട്ടും ആരാധകര്‍ക്ക് അറിയേണ്ട കാര്യം റോബിനും ദില്‍ഷയും കല്യാണം കഴിക്കുമോ എന്നാണ്! റോബിന് ഫാന്‍സും ദില്ഷാ ഫാന്‍സും പിന്നെ ബ്ലെസ്ലി ഫാന്‍സും ഇതിനുള്ള ഉത്തരത്തിന് കാത്തിരിക്കുകയാണ്..അതെ അപ്പോള്‍ ആ ആ ചോദ്യം ഇതാണ് റോബിന്-ദില്‍ഷ കല്യാണം നടക്കുമോ..ഇപ്പോള്‍ ദില്‍ഷ തന്നെ ഇതിനുള്ള ഉത്തരം വ്യക്തമാക്കിയിരിക്കുകയാണ്.ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലാണ് ദില്‍ഷ ഇക്കാര്യം പറഞ്ഞത്.
ബിഗ്ബോസിന് പുറത്തുവന്നാല്‍ ഇരുവരും കല്യാണം കഴിക്കുമെന്നാണ് ഇരുവരുടേയും ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ബിഗോബോസിന്റെ ഫൈനലില്‍ എത്തുന്നതിന് മുമ്പ് തന്നെ റോബിന് മത്ലരത്തില് നിന്ന് പുറത്തായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ മറ്റൊരു വഴിക്ക് മാറാന്‍ തുടങ്ങിയത്. ബിഗ്ബോസിനകത്ത് വെച്ച് റോബിനും ബ്ലെസ്ലിയും ദില്‍ഷയോട് പ്രണയം പറഞ്ഞിരുന്നു. എന്നാല്‍ റോബിന് ബെസ്റ്റ് ഫ്രണ്ടാണെന്നായിരുന്നു ദില്‍ഷ പറഞ്ഞത്.
ബ്ലെസ്ലിയോട് തനിക്ക് ഒരു അനിയന്റെ സ്നേഹമാണെന്നും പറഞ്ഞിരുന്നു. ബെസ്റ്റ് ഫ്രണ്ടായ റോബിന് ദില്‍ഷയുടെ ജീിവിതപങ്കാളി ആവുമെന്ന് ഇവരുടെ ദില്‍റോബ് ഫാന്‍സ് വിചാരിച്ചു. എന്നാല്‍ ദില്‍ഷ ബിഗ്ബോസ് വിന്നറായി പുറത്തുവന്നതോടെ റോബിനുമായും സൗഹൃദം പോലും ഇല്ലാതായി.
ദില്‍ഷയ്ക്കെതിരെ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ദില്‍ഷ ഒരു വീഡിയയിലൂടെ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിലാണ് തനിക്ക് റോബിനുമയോ ബ്ലെസ്ലിയുമായോ ഒരു ബന്ധവും ഇല്ലെന്ന് ദില്‍ പറഞ്ഞത്. എന്നാലും റോബിന്-ദില്‍ഷ കല്യാണത്തിനായുള്ള കാത്തിരിപ്പില്‍ ആണ് ആരാധകര്‍. അപ്പോഴാണ് ദില്‍ഷയുടെ പ്രതികരണം ഉണ്ടായത്
ദില്‍ഷ പറയുന്നത്:
”ലവ് ട്രാക്കിലൂടെയാണ് ഞാന്‍ ബിഗ്ബോസ് വിന് ചെയ്തതെന്ന് പറയുന്ന ആളുകളോട് എനിക്ക് ഒരോയൊരു ചോദ്യമേ ചോദിക്കാനുള്ളൂ അങ്ങനെയൊരു ലവ് ട്രാക്ക് കൊണ്ടുവന്നതാണ് ആരാണ് .അങ്ങനൊയൊരു ലവ് ട്രാക്ക് ഞാന്‍ കൊണ്ട് വന്നിട്ടില്ല. ഞാന്‍ ആരെയും പഞ്ഞിക്കിടാനോ പോസ്റ്റ ആക്കാനോ ഞാന്‍ വിചാരിച്ചിട്ടില്ല..പക്ഷേ എനിക്ക് പറയാനുള്ള കാര്യം ഞാന്‍ പറഞ്ഞു. എനിക്ക് പറയാനുള്ള കാര്യം എനിക്ക് തന്നെ പറയണം. കല്യാണം കഴിക്കാന്‍ ഒരാളെ ഇഷ്ടമാണെന്ന് പറയുന്നതില്‍ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല.ഞാന്‍ ഇപ്പോള്‍ എന്റെ കരിയറിലാണ് കോണ്സണ്ട്രേറ്റ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് പെട്ടെന്നൊരാളെ കല്യാണം കഴിക്കുക എന്നത് സാധിക്കില്ല,. ദില്‍ഷ പറഞ്ഞു..കല്യാണം കഴിക്കുന്ന സമയത്ത് ഏതെങ്കിലും രീതിയില്‍ റോബിനെ പരിഗണിക്കുമോ എന്ന അവതാരകയുടെ ചോദ്യത്തിന് അത് കല്യാണം കഴിക്കുമ്പോഴല്ലേ എന്നാണ് ദില്‍ഷ മഫുപടി നല്‍കുന്നത്. ഇപ്പോള്‍ താന്‍ സ്ട്രോങ് ആണെന്നും ദില്‍ഷ പറഞ്ഞു.
ഈ ബിഗ് ബോസ് വീട്ടില്‍ ഞാന്‍ ഇന്നാളെ വോട്ട് കൊണ്ട് മാത്രമാണ് ജയിച്ചതെന്ന് പറയുമ്പോള്‍..ഞാന്‍ അവരെന്നെ വോട്ട് ചെയ്തിട്ടില്ല, സഹായിച്ചിട്ടില്ല എന്നൊന്നും ഞാന്‍ പറയില്ല.ഞാന്‍ ഇന്നുവരെ ബിഗ്ബോസ് വീട്ടില്‍ നിന്ന് റിക്വസ്റ്റ് ചെയ്തിട്ടില്ല എനിക്ക് എല്ലാവരും വോട്ട് ചെയ്യണമെന്ന്..ഞാന്‍ ഒന്നേ പറഞ്ഞിട്ടുള്ളൂ അര്‍ഹിക്കുന്നവര്‍ വിന് ചെയ്യണമെന്ന്..അത് ഇപ്പോള്‍ റിയാസ് ആണെങ്കിഅത് ഓഡിയന്‍സ് നല്കുന്ന അംഗീകാരമാണ്, ദില്‍ഷ പറഞ്ഞു.
