Connect with us

സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെയും സ്ത്രീകളെയും വലയിലാക്കും; കാര്‍ വാങ്ങാന്‍ വരണമെന്നു പറഞ്ഞ് കോളേജ് വിദ്യാര്‍ഥിനിയെ കൊണ്ടു പോയത് ഹോട്ടല്‍ മുറിയില്‍; ടിക് ടോക് താരത്തെ ബലാത്സം ഗക്കേസില്‍ അറസ്റ്റ് ചെയ്ത് പോലീസ്

Malayalam

ടിക് ടോക് താരം ബലാത്സം ഗക്കേസില്‍ അറസ്റ്റിലായി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിനീതാണ് കോളേജ് വിദ്യാര്‍ഥിനിയെ ബലാ ത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത്. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ള വിനീതിന്റെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പല സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. കൂടാതെ സ്വകാര്യ ചാറ്റുകളും ഇയാള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.

ഈ ദൃശ്യങ്ങള്‍ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്നും വിലപേശല്‍ നടത്തിയിട്ടുണ്ടോയെന്നു പോലീസ് അന്വേഷിച്ചു വരികയാണ്. സമൂഹ മാധ്യമങ്ങളിലുള്ള പെണ്‍കുട്ടികളേയും സ്ത്രീകളെയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്‌സ് നല്‍കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

നിരവധി ഫോളോവേഴ്‌സ് ഉള്ളതിനാല്‍ മിക്ക പെണ്‍കുട്ടികളും യുവതികളും വലയില്‍ വീഴുകയും ഇത് മുതലെടുക്കുകയുമായിരുന്നു വിനീത്. വിവാഹിതരായ സ്ത്രീകളെയാണ് കൂടുതലും മുതലെടുത്തിരുന്നതെന്നാണ് വിവരം. ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയാണ് താനെന്നാണ് വിനീത് മിക്കവരോടും പറഞ്ഞിരുന്നത്. നേരത്തെ പോലീസില്‍ ആയിരുന്നു.

ശാരീരികമായ അസ്വസ്ഥതകള്‍ കാരണം പോലീസില്‍ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു പെണ്‍കുട്ടികളെയും സ്ത്രീകളെയും ആകര്‍ഷിച്ച് വന്നിരുന്നത്. നിലവില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാ ത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിനീതിനെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലാണ് പോലീസ്.

More in Malayalam

Trending

Recent

To Top