സാജന് സൂര്യയുടെ പേരില്‍ തട്ടിപ്പ്, ; ദയവ് ചെയ്ത് ആരും പറ്റിക്കപ്പെടരുത്, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യരുത് എന്ന് താരം !
മിനിസ്ക്രീനിലെ എവർഗ്രീൻ താരമാണ് സാജൻ സൂര്യ. 1999 ൽ അഭിനയം തുടങ്ങിയ സാജൻ ഇതിനോടകം നൂറിലധികം സീരിയലുകളിൽ അഭിനയിച്ചു, ഇപ്പോഴും നായകകഥാപാത്രമായി തുടരുന്നു. മിനിസ്ക്രീനിന്റെ കുഞ്ചാക്കോ ബോബന് എന്ന് അറിയപ്പെടുന്ന താരം കൂടെയാണ് സാജന് സൂര്യ. ഇപ്പോഴിതാ തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിന് എതിരെ രംഗത്ത് എത്തിയിരിയ്ക്കുകയാണ് സാജൻ
സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പേജുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. പലപ്പോഴും ഇത്തരം പേജുകളിലൂടെ അശ്ലീല സന്ദേശ അയക്കുന്നത് എല്ലാം റിപ്പോര്‍ട്ട് ചെയ്യാപ്പെടാറുണ്ട്. എന്നാല്‍ പണം തട്ടിപ്പ് അത്ര സാധാരണയായി കണ്ടുവരാറില്ല.
ഫേസ്ബുക്കില്‍ തന്റെ പേരില്‍ ഉള്ള വ്യാജ പ്രൊഫൈലിന് എതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാജന് സൂര്യ പ്രതികരിച്ചത്. ‘മുന്നറിയിപ്പ്, ‘സാജന് സൂര്യ സൂര്യ’ എന്ന എന്റെ പേരില്‍ ആരോ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിലൂടെ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടു പണം ആവശ്യപ്പെട്ട് മെസേജുകള്‍ അയക്കുന്നു. ദയവ് ചെയ്ത് ആരും പറ്റിക്കപ്പെടരുത്, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യരുത്’ എന്നാണ് സാജന് സൂര്യയുടെ പോസ്റ്റ്കൂടാതെ ഈ ഫേക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ആള് സാജന് വേണ്ടപ്പെട്ടവരുമായി ചാറ്റ് ചെയ്തതിന്റെ സ്ക്രീന്‍പ്രിന്റും നടന് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. എവിടെയാണ് ഉള്ളത്, എനിക്കൊരു സഹായം വേണമായിരുന്നു, ഗൂഗിള്‍ പേ ഉണ്ടോ, അത്യാവശ്യമായി എന്റെ ഒരു സഹോദരന് കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാമോ എന്നൊക്കെ ചോദിച്ചുകൊണ്ട് ആണ് സന്ദേശം വന്നിരിയ്ക്കുന്നത്.
ദൂരദര്‍ശനില്‍ അശ്വതി എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ട് കരിയര്‍ ആരംഭിച്ച നടനാണ് സാജന് സൂര്യ. അവിടെ നിന്ന് ഇങ്ങോട്ട്. അന്‍പതോളം മെഗാ പരമ്പരകളുടെ ഭാഗമായി. അതിനിടയില്‍ വിരലിലെണ്ണാവുന്ന സിനിമകളിലും സാജന് സൂര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമ സീരിയലുകള്‍ക്ക് പുറമെ ആല്‍ബങ്ങളിലും ടെലി ഫിലിമുകളിലും എല്ലാം നടന് അഭിനയിച്ചു. നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ മാതാവ് എന്ന പരമ്പരയിലാണ് സാജന് അഭിനയിക്കുന്നത്. മുരളി എന്നാണ് കഥാപാത്രത്തിന്റെ പേര്.വേറിട്ട അഭിനയ മികവ് കൊണ്ട് സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന നടനാണ് സാജൻ സൂര്യ.സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ താരം ആരാധകരുമായി തന്റെ കുടുംബ വിശേഷങ്ങളും അതെ പോലെ ചിത്രങ്ങളും പങ്ക്
വെക്കാറുണ്ട്.പതിറ്റാണ്ടുകളായി മലയാള ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാണ് നടൻ സാജൻ സൂര്യ. ‘സ്ത്രീ’യിലെ ഗോപൻ എന്ന നിത്യഹരിത കഥാപാത്രം മുതൽ’ എന്റെ മാതാവിലെ പുതിയ കഥാപാത്രമായ മുരളി വരെ, ഓരോ വേഷവും ടെലിവിഷന്‍ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ടെലിവിഷൻ രംഗത്ത് 20 വർഷം പൂർത്തിയാക്കുന്ന സാജൻ, ഇവിടെ സൂപ്പർ സ്റ്റാറുകളില്ലെന്നും ടിആർപിയാണ് താരമെന്നും ഒരിക്കൽ പറഞ്ഞിട്ടുണ്ട് .
‘ഞാൻ മലയാളം ടിവിയുടെ സൂപ്പർസ്റ്റാർ അല്ല. 20 വർഷമായി വ്യവസായരംഗത്തുള്ള ഞാൻ സൂപ്പർ സ്റ്റാർ ആണെങ്കിൽ, അവർ ഒരു സൂപ്പർ സ്റ്റാറിന്റെ സിനിമ കാണുന്നതുപോലെ ആളുകൾ ഞാൻ ചെയ്യുന്ന എല്ലാ സീരിയലുകളും കാണണം. അങ്ങനെയില്ലല്ലോ. മലയാള ടെലിവിഷൻ രംഗത്ത് സൂപ്പർതാരങ്ങളില്ല, ടിആർപിയാണ് യഥാർത്ഥ രാജാവാണ്. നിലവിൽ, ഏറ്റവും മികച്ച റേറ്റിംഗുള്ള ഷോയിലെ നടൻ സൂപ്പർസ്റ്റാറാണ്, പക്ഷേ അത് ഓരോ ആഴ്ചയും മാറുകയും ചെയ്യും- സാജൻ പറയുന്നു.
