തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് മാധവന്. മലയാളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആരാധകര്‍ പ്രിയത്തോടെ വിളിക്കുന്ന മാഡിയുടെ റോക്കറ്ററി ദ നമ്ബി എഫക്ട് എന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എസ്.ആര്.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്ബി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് റോക്കറ്ററി ദ നമ്ബി എഫക്ട്.
ഇപ്പോഴിതാ നിരൂപക പ്രശംസ നേടിയ സിനിമ റോക്കട്രി: ദി നമ്ബി ഇഫക്റ്റിന്റെ പ്രത്യേക പ്രദര്‍ശനം പാര്‍ലമെന്റില്‍ വെളളിയാഴ്ച്ച നടന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആര് മാധവന് അഭിനയിച്ച ചിത്രത്തെ പ്രശംസിക്കുകയും ഗോഡ്ഫാദറുമായി താരതമ്യപ്പെടുത്തുകയും ചെയ്തു, ‘ഗോഡ്ഫാദര് 9.2 റേറ്റിംഗ് നേടിയ ചിത്രമാണ്.
പ്രദര്‍ശനത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, സിനിമയുടെ നിര്‍മ്മാതാവ് വിജയ് മൂലന് എന്നിവരും പങ്കെടുത്തു.
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) മുന്‍ ശാസ്ത്രജ്ഞന് ഡോ. നമ്ബി നാരായണന്റെ വേഷത്തിലാണ് ആര് മാധവന് അഭിനയിക്കുന്നത്. ഇരുവരും സ്ക്രീനിംഗില്‍ പങ്കെടുത്തു. അവരെ പൂച്ചെണ്ടുകളും ഷാളും നല്കി ആദരിച്ചു. ആമസോണ്‍ െ്രെപമില്‍ റോക്കറ്ററി സ്ട്രീമിംഗ് തുടരുകയാണ് ഇപ്പോള്‍.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...