Malayalam
ദുല്‍ഖറിനും പ്രണവിനുമൊക്കെയുള്ളതിന്റെ പകുതി പ്രഷര്‍ ഗോകുലിന് കൊടുത്തിട്ടില്ല; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
ദുല്‍ഖറിനും പ്രണവിനുമൊക്കെയുള്ളതിന്റെ പകുതി പ്രഷര്‍ ഗോകുലിന് കൊടുത്തിട്ടില്ല; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഗോകുല്‍ സുരേഷ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പാപ്പന് എന്ന ചിത്രത്തിലൂടെ അച്ഛനും മകനും ആദ്യമായി ഓണ്‍ സ്ക്രീനില്‍ ഒരുമിച്ചിരിക്കുകയാണ്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ താര പുത്രനായി വന്നിട്ടും താന്‍ അനുഭവിക്കാത്ത പ്രഷറിനെപ്പറ്റി തുറന്ന് പറയുകയാണ് ഗോകുല്‍.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്. പഠിക്കുന്ന സമയത്ത് പോലും അച്ഛന് തങ്ങള്‍ക്ക് പ്രഷര്‍ തന്നിട്ടില്ല. സിനിമയിലേയ്ക്ക് വന്നപ്പോഴും അങ്ങനെ തന്നെയാണ്.
ദുല്‍ഖറിനും പ്രണവിനുമൊക്കെയുള്ളതിന്റെ പകുതി പ്രഷര്‍ ഗോകുലിന് കൊടുത്തിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു സിനിമ നടന്റെ യാതൊരു പിന്‍ബലവുമില്ലാതെയാണ് താന്‍ സിനിമയിലെത്തിയത്.
അതുപോലെയാണ് മകനുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താന്‍ ചെയ്തത് നല്ലതാണെങ്കില്‍ അച്ഛന് അഭിനന്ദിക്കാറില്ല. മോശമാണെങ്കില്‍ വഴക്ക് പറയാറുമില്ലെന്നും ഗോകുല്‍ പറഞ്ഞു. അച്ഛനെ താന്‍ കാണുന്നത് ലാര്‍ജര്‍ താന്‍ ലൈഫ് ഇമേജിലാണെന്ന് മുന്‍പ് ഗോകുല്‍ പറഞ്ഞിരുന്നു. തന്റെ ഏറ്റവും വലിയ റോള്‍ മോഡല്‍ അച്ഛനാണെന്നും അദ്ദേഹം പറഞ്ഞു.
