News
സ്വന്തമായി വിമാനമുള്ള തെന്നിന്ത്യയിലെ ഒരേയൊരു നടി; വിവാഹം മാറ്റിമറിച്ച നടി കെ ആര് വിജയയുടെ ജീവിതം!
സ്വന്തമായി വിമാനമുള്ള തെന്നിന്ത്യയിലെ ഒരേയൊരു നടി; വിവാഹം മാറ്റിമറിച്ച നടി കെ ആര് വിജയയുടെ ജീവിതം!
തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ ശ്രദ്ധ നേടിയ നായികയാണ് കെ ആര് വിജയ. ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളാണ് നടി ചെയ്യുന്നതെങ്കിലും സൂപ്പര്‍ നായികയായി വിജയ തിളങ്ങി നിന്നൊരു കാലമുണ്ട്. ഇപ്പോഴിതാ ഒരു മലയാളം മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്.
1966 ലാണ് വിജയ സുദര്ശന് ചിട്ടി ഫണ്ടിന്റെ ഉടമസ്ഥനായ സുദര്ശന് വേലായുധനെ വിവാഹം കഴിക്കുന്നത്. ഒരു വലിയ വ്യവസായിയുടെ ഭാര്യയായി വളരെ ഭദ്രമായ ദാമ്പത്യ ജീവിതം നയിച്ച് കൊണ്ട് തന്നെ നടി എന്ന നിലയിലും അവര്‍ മുന്നേറ്റം തുടര്‍ന്നു. സ്വന്തമായി വിമാനമുള്ള ഒരേയൊരു സിനിമാ നടി എന്ന പദവിയും കെ ആര് വിജയ നേടിയെടുത്തു.
ഇതിനെ പറ്റി സംസാരിക്കുമ്പോള്‍ വിജയ പറയുന്നതിങ്ങനെയാണ്.. ‘വിമാനം വാങ്ങിയത് എന്റെ ഭര്‍ത്താവാണ്. ഞാന്‍ അതില്‍ യാത്ര ചെയ്തു, അത്രമാത്രം’ നടി പറയുന്നു. നാല് സീറ്റ് മാത്രമുള്ള വിമാനമായിരുന്നു അക്കാലത്ത് വിജയയുടെ ഭര്‍ത്താവ് വാങ്ങിയത്.
പത്താമത്തെ വയസ് മുതലാണ് വിജയ നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങുന്നത്. നൃത്തം പഠിക്കാതെ തനിക്കാവുന്നത് പോലെ നൃത്തം ചെയ്തും വിജയ ശ്രദ്ധ പിടിച്ച് പറ്റി. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയിട്ടില്ലാത്ത കാലത്ത് ഭാവിയില്‍ വരാന്‍ പോകുന്ന ടെലിവിഷന്‍ പരിപാടി എങ്ങനെയായിരിക്കും എന്ന് സാധാരണ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്ന ഒരു പരിപാടി ചിലര്‍ ചേര്‍ന്ന് ആവിഷ്കരിച്ചു.
ഒരു പെണ്‍കുട്ടി വേദിയില്‍ നൃത്തം ചെയ്യുന്നു അത് മൂവി ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നു. പിന്നീട് അത് ഒരു മോണിറ്ററില്‍ കാണിക്കുന്നു. തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ഈ പരിപാടി നടക്കുകയുണ്ടായി. ഈ പരിപാടിയില്‍ നൃത്തം ചെയ്ത പെണ്‍കുട്ടി വിജയ ആയിരുന്നു. ഈ വിഷയത്തെപ്പറ്റി വിജയ തന്നെ പറഞ്ഞതിങ്ങനെ ‘ അങ്ങനെ നമ്മുടെ നാട്ടില്‍ ടിവി വരുന്നതിന് മുന്‍പ് തന്നെ ഞാന്‍ ടെലിവിഷന്‍ താരമായി’.
ഇത് കണ്ടതിന് ശേഷം ഒരിക്കല്‍ ജെമിനി ഗണേശന് കെ ആര് വിജയയോട് ‘കുട്ടി സുന്ദരി ആണെന്നും സിനിമയില്‍ അഭിനയിക്കണമെന്നും’ ഉപദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കര്‍പ്പകം എന്ന ചിത്രത്തിലെ പുതുമുഖ നായികക്കുള്ള മേക്കപ്പ് ടെസ്റ്റ് നടക്കുന്നതും വിജയ തിരഞ്ഞെടുക്കപ്പെടുന്നതും.
അങ്ങനെ പതിനഞ്ചാമത്തെ വയസ്സില്‍ കെ ആര് വിജയ തമിഴ് സിനിമയിലെ കഥാനായികയായി അരങ്ങേറ്റം കുറിച്ചു. വിജയ പുതുമുഖ നായികയായത് കൊണ്ട് തന്നെ വാണിജ്യ മൂല്യത്തിന് വേണ്ടി പ്രശസ്ത നടി സാവിത്രിയെയും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയി. ജെമിനി ഗണേശന് തന്നെ നായകനായിട്ടും അഭിനയിച്ചു.
ഈ ചിത്രം സൂപ്പര്‍ ഹിറ്റായി. ഇതോടുകൂടി കെ ആര് വിജയയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തെന്നിന്ത്യയിലെ 4 ഭാഷകളിലും അംഗീകാരമുള്ള നായിക നടിയായി അവര്‍ പെട്ടെന്ന് തന്നെ വളര്‍ന്നു.
about vijaya
