താന്‍ ഒരു ഐപിഎസുകാരനായിരുന്നുവെങ്കില് കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നു; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
താന്‍ ഒരു ഐപിഎസുകാരനായിരുന്നുവെങ്കില് കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നു; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
താന്‍ ഒരു ഐപിഎസുകാരനായിരുന്നുവെങ്കില് കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നു; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. താരത്തിന്റെ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ആരാധകരേറെയാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ പാപ്പന് എന്ന ചിത്രം റിലീസിനെത്തിയിരുന്നു. ചിത്രത്തില്‍ സുരേഷ് ഗോപി ഒരു പോലീസുദ്യോഗസ്ഥനായാണ് വേഷമിടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
താന്‍ ഒരു ഐപിഎസുകാരനായിരുന്നുവെങ്കില് കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നുവെന്ന് പറയുകയാണ് സുരേഷ് ഗോപി. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സത്യസന്ധമായി ചെയ്യുമ്ബോഴാണ് സിനിമയില്‍ ഒരു പൊലീസുകാരന് സൂപ്പറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ പൊലീസ് വേഷങ്ങള്‍ക്ക് പ്രേക്ഷകരില്‍ ഇത്രയും സ്വാധീനമുണ്ടാകാനുള്ള കാരണം, മേക്കപ്പ് ഒക്കെ കഴിഞ്ഞിട്ട് പൊലീസ് ഡ്രസ് ഇടാമെന്ന് പറയുമ്ബോള്‍ തന്നെ എനിക്ക് വീറുകയറും എന്നതാണ്. അച്ഛന് എന്നെ ഒരു ഐപിഎസുകാരനായി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
അച്ഛന് വിഷമിക്കുന്നത് കണ്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്, അച്ഛന് ഒരു പൊലീസ് അല്ലാലോ ഒരു പിടി പൊലീസുകാരെയല്ലേ ഞാന്‍ തന്നതെന്ന്. അതെല്ലാം ഐപിഎസുകാരും. ഞാന്‍ പൊലീസ് വേഷം ധരിക്കുകയായിരുന്നില്ല. ആ വേഷം എന്നെ കൊണ്ട് നടക്കുകയായിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സത്യസന്ധമായി ചെയ്യുമ്ബോഴാണ് സിനിമയില്‍ ഒരു പൊലീസുകാരന് സൂപ്പറാകുന്നത്.
കാര്യങ്ങളെ കുറിച്ച് സംസാരിക്കണം, ഫലമുണ്ടാക്കി കൊടുക്കണം. ഞാന്‍ ഒരു ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ രാജ്യത്തെ പ്രധാനമന്ത്രിയെ മറന്ന്, മുഖ്യമന്ത്രിയെ മറന്ന് മറ്റു തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ആളുകളെയും മറന്ന് കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...