നമ്പി നാരായണന്റെ സാന്നിധ്യത്തില്‍ രജനികാന്ത് എന്ന ഇതിഹാസത്തില്‍ നിന്നും അനുഗ്രഹം നേടുക. ഇത് അനശ്വരതയിലേക്ക് ആലേഖനം ചെയ്യപ്പെടുന്ന ഒരു നിമിഷമാണ്; സന്തോഷം പങ്കിട്ട് മാധവന്
നമ്പി നാരായണന്റെ സാന്നിധ്യത്തില്‍ രജനികാന്ത് എന്ന ഇതിഹാസത്തില്‍ നിന്നും അനുഗ്രഹം നേടുക. ഇത് അനശ്വരതയിലേക്ക് ആലേഖനം ചെയ്യപ്പെടുന്ന ഒരു നിമിഷമാണ്; സന്തോഷം പങ്കിട്ട് മാധവന്
നമ്പി നാരായണന്റെ സാന്നിധ്യത്തില്‍ രജനികാന്ത് എന്ന ഇതിഹാസത്തില്‍ നിന്നും അനുഗ്രഹം നേടുക. ഇത് അനശ്വരതയിലേക്ക് ആലേഖനം ചെയ്യപ്പെടുന്ന ഒരു നിമിഷമാണ്; സന്തോഷം പങ്കിട്ട് മാധവന്
മാധവന് പ്രധാന വേഷത്തിലെത്തിയ.., ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം പറഞ്ഞ റോക്കട്രിയുടെ വിജയാഹ്ലാദത്തിലാണ് മാധവന്. ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിരിക്കുകയാണ് മാധവന്. നമ്പി നാരായണനൊപ്പമാണ് മാധവന് രജനീകാന്തിനെ സന്ദര്‍ശിച്ചത്. ഇതിന്റെ വീഡിയോ മാധവന് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
നമ്പി നാരായണന്റെ സാന്നിധ്യത്തില്‍ രജനികാന്ത് എന്ന ഇതിഹാസത്തില്‍ നിന്നും അനുഗ്രഹം നേടുക. ഇത് അനശ്വരതയിലേക്ക് ആലേഖനം ചെയ്യപ്പെടുന്ന ഒരു നിമിഷമാണ്. താങ്കളുടെ അനുകമ്പയുള്ള വാക്കുകള്‍ക്ക് നന്ദി, വീഡിയോയ്ക്കൊപ്പം മാധവന് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ നമ്പി നാരായണന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയിരുന്നു മാധവന്. നമ്പി നാരായണനും ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ. വര്‍ഗീസ് മൂലനുമൊപ്പം കേക്ക് മുറിച്ചാണ് മാധവന് ചിത്രം നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവച്ചത്.
ഐ എസ് ആര് ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന് നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
75ാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ചിത്രം കൈയടി നേടിയിരുന്നു. ആറ് രാജ്യങ്ങളിലധികം ഷൂട്ടിംഗ് നടന്ന ചിത്രം 2020ല്‍ റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മലയാളി സംവിധായകന് പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോഡയറക്ടര്‍ ആയിരുന്നു.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...