Connect with us

ആ ചിത്രങ്ങൾ കണ്ടിട്ട് ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്’; മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും!

Movies

ആ ചിത്രങ്ങൾ കണ്ടിട്ട് ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്’; മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും!

ആ ചിത്രങ്ങൾ കണ്ടിട്ട് ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്’; മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും!

അവതാരകയായി വേദികൾ കീഴടക്കിയ താരമാണ് രഞ്ജിനി ഹരിദാസ് . തന്‍റെ മധുര ശബ്‍ദത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് രഞ്ജിനി ജോസ് . സോഷ്യൽമീഡിയയിലും ഇരുവരും ശ്രദ്ധേയരാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ തങ്ങളൊരുമിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ലഭിച്ച മോശം കമന്‍റുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇരുവരും.

ഞങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ കണ്ടിട്ട് ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നാണ് ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളായി ഇരുവരും സുഹൃത്തുക്കളാണ്. ദയവുചെയ്ത് ഞങ്ങളുടെ സൗഹൃദത്തെ ആരും റൊമാന്‍റിസൈസ് ചെയ്യരുതെന്നും ഇരുവരും അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

ഗായകന്‍ വിജയ് യേശുദാസുമായി ബന്ധം എന്ന രീതിയിൽ തന്നെ കുറിച്ച് പ്രചരിച്ച വാർത്തകളെ കുറിച്ചും രഞ്ജിനി ജോസ് പ്രതികരിക്കുകയുണ്ടായി. ഒരു ഷൂട്ടിനിടയിലാണ് താനും വിജയ് യേശുദാസുമായി ബന്ധമാണെന്ന രീതിയിലൊരു വാര്‍ത്ത ഓണ്‍ലൈനില്‍ കണ്ടത്.

ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് വാർത്ത കണ്ടയുടൻ വിജയ്ക്ക് മെസ്സേജ് അയക്കുകയായിരുന്നു. നമ്മള്‍ എപ്പോൾ പ്രേമത്തിലായി എന്നായിരുന്നു അപ്പോള്‍ വിജയ് തിരിച്ച് ചോദിച്ചത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാൻ ചിലർ ഉപദേശിച്ചിരുന്നുവെന്നും രഞ്ജിനി ജോസ് അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top