News
47ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് അജിത്ത്; വന്‍ സുരക്ഷയൊരുക്കി പോലീസ്
47ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് അജിത്ത്; വന്‍ സുരക്ഷയൊരുക്കി പോലീസ്
47ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന് അജിത്ത് കുമാര്‍. മത്സരത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ താരം രണ്ടാം ഘട്ടത്തിനായി ത്രിച്ചിയില്‍ എത്തി. ജൂലൈ 25ന് ആരംഭിച്ച മത്സരത്തിന്റെ പ്രാരംഭ ഘട്ടം കോയമ്പത്തൂര്‍ വച്ചായിരുന്നു. ആദ്യ റൗണ്ടുകളില്‍ 10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് താരം പങ്കെടുത്തത്.
ത്രിച്ചി റൈഫിള്‍ ക്ലബ്ബില്‍ എത്തിയ താരത്തെ കാണാനായി നിരവധി ആരാധകര്‍ എത്തിയിരുന്നു. അജിത്ത് മത്സരത്തില്‍ പങ്കെടുക്കുന്നതിനാല്‍ വന്‍ സുരക്ഷയാണ് പൊലീസ് വേദിയില്‍ ഒരുക്കിയിരിക്കുന്നത്.
റൈഫിള്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വര്‍ഷങ്ങളായി താരം ഷൂട്ടിങ് പരിശീലിപ്പിക്കുന്നുണ്ട്. 2021ല്‍ തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അജിത്ത് ആറ് മെഡലുകള്‍ നേടിയിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘എകെ 61’ എന്ന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രമാണ് അജിത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
