News
വിവോയിൽ ദൃശ്യം കണ്ടപ്പോൾ ‘ആപ്പ്’ ഓണായി ലോകത്തേക്ക് അത് പറന്നു! കോടതിയിൽ സംഭവിച്ചത് ഭയാനകം, ചെയ്യേണ്ടത് ഇനി ആ ഒരൊറ്റ കാര്യം മാത്രം…അത് വഴിത്തിരിവാകും
വിവോയിൽ ദൃശ്യം കണ്ടപ്പോൾ ‘ആപ്പ്’ ഓണായി ലോകത്തേക്ക് അത് പറന്നു! കോടതിയിൽ സംഭവിച്ചത് ഭയാനകം, ചെയ്യേണ്ടത് ഇനി ആ ഒരൊറ്റ കാര്യം മാത്രം…അത് വഴിത്തിരിവാകും
നടിയുടെ ദൃശ്യങ്ങൾ ചോർന്നുവെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കേസ് പ്രിൻസിപ്പൽ കോടതിയിലേക്ക് മാറ്റുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ദൃശ്യങ്ങൾ ചോർന്നതായുള്ള സംശയം ഉയർന്നത്.
നടിയെ ആക്രമിച്ച് പകർത്തിയ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വിചാരണക്കോടതിയുടേതടക്കം മൂന്ന് കോടതികളുടെ പരിഗണനയിലിരിക്കെ ആരോ തുറന്ന് പരിശോധിച്ചെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 നും 12.54 നും മധ്യേ ജിയോ സിമ്മുളള വിവോ ഫോണിലിട്ടാണ് അവസാനമായി തുറന്നത്
കേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍ ചോര്‍ന്നു എന്ന് പറയുന്നത് ഗുരുതരമായ സംഭവമാണ് എന്ന് അഭിഭാഷക ടി ബി മിനി. ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു ടി ബി മിനി. ദൃശ്യങ്ങള്‍ ആര് കണ്ടു എന്നുള്ളതാണ് കണ്ടുപിടിക്കേണ്ടത് എന്നും അതിന് കോടതിയാണ് മുന്‍കൈ എടുക്കേണ്ടത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടി ബി മിനിയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
ട്രയല്‍ കോടതിയില്‍ ഇരിക്കുന്ന സമയത്ത് തന്നെ 19.07.21 ല്‍ അത് സുപ്രീംകോടതിയുടെ വിധി ലംഘിച്ച് കൊണ്ട് ആവശ്യമായ സെക്യൂരിറ്റികള്‍ ഇല്ലാതെ എഫ് എസ് എല്ലിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പ്രോസിക്യൂഷന്‍ ഇല്ലാതെ ഈ കോടതിയില്‍ വിഷ്വല്‍സ് വിവോ ഫോണില്‍ കണ്ടു എന്ന് പറയുന്ന നിര്‍ണായകായ തെളിവാണ് എഫ് എസ് എല്ലിലേക്ക് മെമ്മറി കാര്‍ഡ് അയക്കുന്നതുമായി ഉണ്ടായത്.
ഈ വിഷയത്തില്‍ പ്രോസിക്യൂഷന്റെ വളരെ നിര്‍ണായകമായ ചുവടുവെപ്പാണ് ഉണ്ടായിട്ടുള്ളത്. നമ്മളുടെ കേസ് പെന്റിംഗ് ആയത് കൊണ്ട് തന്നെയാണ് പ്രോസിക്യൂഷന്‍ നിര്‍ണായകമായിട്ടുള്ള ചുവട് എടുത്തിട്ടുള്ളത്. ഹൈക്കോടതികളില്‍ നിന്ന് കോടതികള്‍ക്കെതിരെ പരാമര്‍ശം നടത്തുമ്പോള്‍ സൂക്ഷിക്കണം എന്ന നിലയില്‍ ഇവിടത്തെ ഡിജിപിയോട് കൃത്യമായി കോടതി പറയുമ്പോഴും വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. അതിനെ കൃത്യമായ ഇന്‍സിഡന്റ്‌സ് വെച്ച് കൊണ്ട് സീല്‍ഡ് കവറില്‍ കൃത്യമായിട്ടുള്ള കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും അതേസമയം കോടതിക്കെതിരായിട്ടുള്ള ഒരു അന്വേഷണം അല്ലെങ്കില്‍ കോടതിയിലുള്ള ഒരു സംഭവത്തെ കുറിച്ചുള്ള അന്വേഷണം പൊലീസ് ഉദ്യോഗസ്ഥനല്ല നടത്തേണ്ടത് എന്നുള്ള സി ആര്‍ പി സിയിലെ വ്യക്തമായിട്ടുള്ള ധാരണ പ്രകാരം മനോഹരമായിട്ടുള്ള ജഡ്ജ്‌മെന്റായിരുന്നു ഹൈക്കോടതി നല്‍കിയത്.
അപ്പോള്‍ കോടതിയില്‍ ഒന്നും തന്നെ വിശ്വാസമില്ലാത്ത നിലയിലേക്ക് ജനങ്ങള്‍ പോകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഈ കേസില്‍ നിര്‍ണായകമായിട്ടുള്ള വഴിത്തിരിവ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ ആ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് കോടതിക്കുള്ളില്‍ ആര് കണ്ടു എന്നുള്ളതാണ്. ഈ വിവോ ഫോണില്‍ ഇത് കാണുമ്പോള്‍ ഗെയിംസ് അടക്കമുള്ള ആപ്പുകള്‍ ഓപ്പണായിരുന്നു എന്ന് പറയുന്നത് ഗുരുതര വിഷയമാണ്.
നമ്മള്‍ ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ ഇത്തരം വിഷ്വല്‍സ് കണ്ടാല്‍ ലോകത്തേക്കുള്ള എല്ലാ ആപ്പുകളിലേക്കും ഇത് പകര്‍ത്തപ്പെടും എന്നുള്ള കുറ്റകരമായ അനാസ്ഥ ആ കോടതിയില്‍ നടന്ന് കഴിഞ്ഞിരിക്കുകയാണ്. അതിന് തെളിവ് വന്നിരിക്കുകയാണ്. ഇനി ആര് ചെയ്തു എന്നുള്ളതിനെ സംബന്ധിച്ച് കണ്ടുപിടിക്കണം എങ്കില്‍ ആ കോടതി തന്നെ ഇനീഷ്യേറ്റീവ് എടുക്കണം.
അത് ആ കോടതിയുടെ ചുമതലയാണ്. അത് ഈ കേസിലെ നിര്‍ണായകമായ വഴിത്തിരിവായി വരും എന്നതിനെ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള തര്‍ക്കവുമില്ലാതായി മാറുകയാണ്. മാത്രമല്ല ഈ കേസ് വിക്ടിമിനായി ഫയല്‍ ചെയ്യുന്ന സമയത്ത് ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുണ്ടായിരുന്നില്ല. 2 സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിട്ട് അവിടെ വിക്ടിമിന്റെ ഭാഗത്ത് നിന്ന് കേസ് നടത്താന്‍ ആകെ ജൂനിയറായിട്ടുള്ള ഒരു അസിസ്റ്റന്റ് മാത്രം നിലനില്‍ക്കുന്ന സമയത്താണ് കേസ് കൊടുത്തത്.
ഇന്ന് കേരളത്തിലെ ഏറ്റവും മിടുക്കനായിട്ടുള്ള കമ്മിറ്റഡ് ആയിട്ടുള്ള ഒരാളെ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി വെക്കുകയാണ്. ഈ കേസിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക്. ഫെയര്‍ ആയിട്ടുള്ള ഒരു ട്രയല്‍ കോടതിയില്‍ നിന്ന് വേണം എന്നാണ് പറയുന്നത്. പ്രതിയെ രക്ഷിക്കുകയോ ശിക്ഷിക്കുകയോ എന്നതല്ല പ്രശ്‌നം. ഫെയര്‍ ആയിട്ടുള്ള ഒരു ട്രയല്‍ നടക്കണം.
ഈ വാദിക്ക്, വാദിയുമായി ബന്ധപ്പെട്ട സാക്ഷികള്‍ക്ക് ഭയമേതുമില്ലാതെ സത്യസന്ധമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുമുള്ള സാഹചര്യം ഉണ്ടാകണം. കോടതി അത് കണ്ണുതുറന്ന് കണ്ടുകൊണ്ട്, ഒരു വിക്ടിമിനെ എത്രമാത്രം പ്രയാസമുണ്ടാക്കും എന്ന് മനസിലാക്കി കൊണ്ട് കൃത്യമായിട്ടുള്ള വിധിയുണ്ടാകണം എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.
