News
മലബാറിലെ പുലയ സമുദായക്കാർ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട് ” ൽ പാടുന്ന പാട്ടാണ് സവർണ്ണ ക്രിസ്ത്യൻ പാട്ടാക്കി കടുവയിൽ പാടുന്നത്; “അത്തിന്തോം തിന്തിന്തോം”എന്ന മലയാളം നാടൻപാട്ട് നഷ്ടമായത് ഇങ്ങനെ; കടുവയിലെ പാട്ടും ആരോപണത്തിലേക്ക്!
മലബാറിലെ പുലയ സമുദായക്കാർ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട് ” ൽ പാടുന്ന പാട്ടാണ് സവർണ്ണ ക്രിസ്ത്യൻ പാട്ടാക്കി കടുവയിൽ പാടുന്നത്; “അത്തിന്തോം തിന്തിന്തോം”എന്ന മലയാളം നാടൻപാട്ട് നഷ്ടമായത് ഇങ്ങനെ; കടുവയിലെ പാട്ടും ആരോപണത്തിലേക്ക്!
അടുത്തിടെ മലയാളികൾ ഏറെ ചർച്ച ചെയ്ത സിനിമയായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ‘കടുവ’. സിനിമയിലെ ഡയലോഗ് മാത്രമല്ല സിനിമയിലെ ഒരു പാട്ടും ഇപ്പോൾ ശ്രദ്ധ
നേടുകയാണ്.
സിനിമയിലെ ‘പാലാ പള്ളി’ എന്ന ഗാനം ഹിറ്റായതോടെ പാട്ടിന്റെ പേരിൽ നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മലബാറിലെ പുലയ സമുദായക്കാരുടെ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ടി’ൽ പാടുന്ന പാട്ടാണ് ”ആയേ ദാമാലോ”.
എന്നാൽ ഇത്തരത്തിൽ അടിസ്ഥാന വർഗ്ഗത്തിന്റെ കലയും സംസ്കാരവും അതിൻ്റെ ഈണം മാത്രം നില നിർത്തി അവയെ കാലാവശേഷമാകും എന്ന് രാഹുൽ സനൽ പറഞ്ഞ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് സാമൂഹിക പ്രവർത്തകയായ ധന്യ രാമൻ.
പാട്ടുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചർച്ചകൾക്കിടയിലാണ് ധന്യ രാമന് ഫേസ്ബുക് പോസ്റ്റ്. മലയാളത്തിന്റെ നാടൻപാട്ടായ “അത്തിന്തോം തിന്തിന്തോം” പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തിൽ സ്വന്തം ട്യൂൺ ആയി ഉൾപ്പെടുത്തിയത് വിദ്യാസാഗർ ആണ്. മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയിൽ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂൺ എല്ലാം മോഡിഫൈ ചെയ്തതിന് ശേഷം എസ് പിയെ കൊണ്ടാണ് പാടിപ്പിച്ചത്. പിന്നീട് കേസ് ആവുകയും അവസാനം രജനീകാന്ത് ഇടപെട്ടാണ് വിഷയം തീർത്തത് എന്നും ധന്യ കുറിപ്പിൽ പറയുന്നു.
ധന്യ രാമൻ പങ്കുവെച്ച രാഹുൽ സനലിന്റെ ഫേസ്ബുക് പോസ്റ്റ്
കടുവയിലെ “പാലാ പള്ളി” പാട്ടിനെ കുറിച്ച് ചർച്ചകളും വിവാദങ്ങളും തുടരുകയാണ്.. മലബാറിലെ പുലയ സമുദായക്കാർ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട് ” ൽ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ട്… ഈ പാട്ടിനെ വരികൾ മാറ്റി സവർണ്ണ ക്രിസ്ത്യൻ പാട്ടാക്കിയാണ് കടുവയിൽ അവതരിപ്പിച്ചിരിക്കുന്നത്.
കാലങ്ങൾ കഴിയുമ്പോൾ ഇത് ഒരു ക്രിസ്ത്യൻ പാട്ടായി ആയിരിക്കും അറിയപ്പെടാൻ പോകുന്നത്. ഇത് കാരണം അടിസ്ഥാന വർഗ്ഗത്തിന്റെ കലയും സംസ്കാരവും അതിൻ്റെ ഈണം മാത്രം നില നിർത്തി കാലാവശേഷമാകും.
മുൻപ് “അത്തിന്തോം തിന്തിന്തോം”എന്ന നാടൻപാട്ട് മലയാളിയായ ഒരു നാടൻപാട്ട് ഗവേഷകനിൽ നിന്ന് കണ്ടെത്തി, പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തിൽ സ്വന്തം ട്യൂൺ ആയി ഉൾപ്പെടുത്തിയത് വിദ്യാസാഗർ ആണ്.മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയിൽ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂൺ എല്ലാം മോഡിഫൈ ചെയ്തതിന് ശേഷം Sp യെ കൊണ്ടാണ് പാടിപ്പിച്ചത്.. പിന്നീട് കേസ് ആയി… അവസാനം രജനീകാന്ത് ഇടപെട്ടാണ് വിഷയം തീർത്തത്… (ആ ഗായകൻ ഈ post ന് താഴെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു)
“പാലാ പള്ളി” ഗാനം യൂട്യൂബിന്റെ ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്. ഈ മാസം അഞ്ചിന് പുറത്തിറങ്ങിയ പാട്ടിന് എട്ട് മില്ല്യണിലധികം കാഴ്ചക്കാരേയാണ് സ്വന്തമാക്കിയിരിക്കുന്നത്. സോൾ ഓഫ് ഫോക് ആണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. സന്തോഷ് വർമയും ശ്രീഹരി തറയിലുമാണ് ഗാനരചന. അതുൽ നറുകര ആലപിച്ച ഗാനം തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരുന്നു.
about kaduva