Malayalam
കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി
കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി
ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. കണ്ണൂര്‍ സ്വദേശി നന്ദിതയുടെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെയോടെയാണ് സുരേഷ് ഗോപി എത്തിയത്. തുടര്‍ന്ന് അദ്ദേഹം അമ്മയേയും മറ്റ് ബന്ധുക്കളേയും ആശ്വസിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ നന്ദിത പി കിഷോര്‍ അമ്മയുടെ മുന്നില്‍ വെച്ച് ട്രെയിന്‍ തട്ടി മരിച്ചത്. കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളില്‍ പഠിക്കുന്ന നന്ദിത സ്‌കൂള്‍ ബസ് മിസ് ആകുമോ എന്ന് പേടിച്ച് റെയില്‍വേ ഗേറ്റ് മുറിച്ച് കടക്കുകയായിരുന്നു.
അതിനിടെ വൈകിയെത്തിയ പരശുറാം എക്‌സ്പ്രസ് കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടില്ല. ട്രെയിനിടിച്ച് തെറിച്ച നന്ദിതയുടെ തല സമീപത്തെ കല്ലില്‍ ഇടിച്ചു. അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു മകളുടെ മരണം.
അപകടത്തില്‍ പെട്ടപ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നെന്നും അമ്മയുമായി സംസാരിച്ചെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
