എന്റെ ഫേയ്സ്ബുക്ക് ആരോ ഹാക്ക് ചെയ്തു, പണം ആവശ്യപ്പെട്ട് എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വ്യാജമാണ്; പോസ്റ്റുമായി സംവിധായകന് ഡോ. ബിജു

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഡോ. ബിജു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് എ്തതാറുണ്ട്. സമകാലിക വിഷയങ്ങളില്‍ അദ്ദേഹം രേഖപ്പെടുത്തുന്ന പോസ്റ്റുകള്‍ക്കെല്ലാം തന്നെ വളരെ സ്വീകാര്യതയാണ് കിട്ടുന്നതും.
ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ഫേയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായാണ് സംവിധായകന് ഡോ. ബിജു അറിയിക്കുന്നത്. തന്റെ പേരില്‍ പലര്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പണം ആവശ്യപ്പെട്ട് മെസഞ്ചറില്‍ വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും ആ മെസേജുകള്‍ താന്‍ അയച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഡോ. ബിജുവിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു;
എന്റെ ഫേയ്സ്ബുക്ക് ആരോ ഹാക്ക് ചെയ്തതായി തോന്നുന്നു. മെസഞ്ചറില്‍ വരുന്ന സന്ദേശങ്ങള്‍ ദയവായി ശ്രദ്ധിക്കുക. ഞാന്‍ ആര്‍ക്കും സന്ദേശങ്ങളൊന്നും അയച്ചിട്ടില്ല. പണം ആവശ്യപ്പെട്ട് എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വ്യാജമാണ്…
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...