നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ വിമര്‍ശനം ഉയര്‍ത്തി ഗായകന് ലിനു ലാല്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. പിന്നാലെ അല്‍ഫോണ്‍സ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണന്, ബിജിബാല്‍, സിത്താര തുടങ്ങി നിരവധി പേരാണ് നഞ്ചിയമ്മയെ പിന്തുണച്ച രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഗായകന് ഷഹബാസ് അമന് നഞ്ചിയമ്മയെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നഞ്ചിയമ്മയുടെ പാട്ടും ചിരിയും എത്ര വലിയ അവാര്‍ഡിനെക്കാളും മുകളിലാണെന്ന് ഷഹബാസ് അമന് പറയുന്നു.
‘നഞ്ചിയമ്മ ! മുത്ത് പോലത്തെ പാടല്‍ ! മുത്ത് പോലത്തെ ചിരി!! രണ്ടും ഭൂലോകത്തിലെത്തന്നെ എത്ര വലിയ അവാര്‍ഡുകള്‍ക്കും മേലെ, വില മതിക്കാനാവാതെ നിന്ന് വിലസിക്കൊണ്ടേയിരിക്കട്ടെ…! നൂറുന്‍ അലാ നൂര്‍ എല്ലാവരോടും സ്നേഹം…’, എന്നാണ് ഷഹബാസ് കുറിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചതിനെതിരെ ലിനു ലാല്‍ രം?ഗത്തെത്തിയത്. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു.
ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...