തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ നികുതി മുടക്കം കൂടാതെ അടയ്ക്കുന്ന വ്യക്തി, രജനി കാന്തിനെ ആദരിച്ച് ആദായനികുതി വകുപ്പ്; പുരസ്കാരം ഏറ്റുവാങ്ങി മകള്‍ ഐശ്വര്യ

തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ നികുതിദായകനായി മാറിയതിനും സ്ഥിരമായി നികുതി അടയ്ക്കുന്നതിനും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആദരിച്ചു. ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ആദായ നികുതി വകുപ്പ് മുടക്കം കൂടാതെ നികുതി അടയ്ക്കുകയും ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുകയും ചെയ്യുന്ന താരത്തെ ആദരിച്ചത്.
രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്താണ് വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രം സഹിതം ആരാധകര്‍ക്കായി പങ്കുവെച്ചത്.
തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പിതാവിന് വേണ്ടി ഐശ്വര്യ പുരസ്കാരം ഏറ്റുവാങ്ങി. അപ്പയെ ആദരിച്ചതിന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് വളരെയധികം നന്ദിയെന്നും അഭിമാനമുള്ള മകള്‍ എന്നും ഐശ്വര്യ പോസ്റ്റിന് അടിക്കുറിപ്പ് നല്കി.
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...