എന്റെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് ചിലപ്പോള്‍ തോന്നിയിരുന്നു, സ്വയം ജീവനൊടുക്കുന്നതിനേക്കുറിച്ചുപോലും ആലോചിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് മിഥുന് ചക്രവര്‍ത്തി
ബോളിവുഡില്‍ ഇപ്പോഴും ആരാധകരുള്ള താരങ്ങളിലൊരാളാണ് മിഥുന് ചക്രവര്‍ത്തി. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലായിരിക്കുകയാണ്. സിനിമയില്‍ കഷ്ടപ്പാടോടെ തുടരേണ്ടിവന്ന കാലമുണ്ടായിരുന്നുവെന്നും അന്ന് സ്വയം ജീവനൊടുക്കാന്‍ വരെ തോന്നിയിരുന്നെന്നുമാണ് മിഥുന് ചക്രവര്‍ത്തി വെളിപ്പെടുത്തിയത്.
‘ഇക്കാര്യത്തേക്കുറിച്ച് ഞാനങ്ങനെ ആരോടും പറഞ്ഞിട്ടില്ല. അന്ന് എല്ലാവര്ക്കും കഷ്ടപ്പാടുകളുണ്ടായിരുന്നു. പക്ഷേ എനിക്ക് കുറച്ചധികമുണ്ടായിരുന്നു. എന്റെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് ചിലപ്പോള്‍ തോന്നിയിരുന്നു. സ്വയം ജീവനൊടുക്കുന്നതിനേക്കുറിച്ചുപോലും ആലോചിച്ചിട്ടുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു.
ചില കാരണങ്ങള്‍ കൊണ്ട് ജന്മനാടായ ബംഗാളിലേക്ക് തിരിച്ചുപോകാന്‍ പോലും പറ്റിയില്ല. പക്ഷേ പൊരുതാതെ ജീവിതം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിക്കരുതെന്നായിരുന്നു എന്റെ അഭിപ്രായം. ജന്മനാ യോദ്ധാവായ തനിക്ക് കാര്യങ്ങള്‍ എങ്ങനെ വിട്ടുകളയണമെന്ന് അറിയില്ലായിരുന്നു. ഇപ്പോള്‍ താനെവിടെ നില്‍ക്കുന്നെന്ന് നോക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്സിലാണ് അദ്ദേഹം ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. സഞ്ജയ് ദത്ത്, ജാക്കി ഷ്റോഫ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് വരാനിരിക്കുന്നത്. ഈ ചിത്രത്തേക്കുറിച്ച് ജനങ്ങള്‍ ഇപ്പോള്‍ത്തന്നെ സംസാരിച്ചുതുടങ്ങിയിട്ടുണ്ടെന്നും മിഥുന് ചക്രവര്‍ത്തി അഭിമുഖത്തില്‍ പറഞ്ഞു.
