മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി സലാം ബാപ്പു പാലപ്പെട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു റെഡ് വൈന്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയ ഫഹദിനെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് പ്രൊഡ്യൂസര്‍ ഗിരീഷ് ലാല്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഫഹദിനെപ്പറ്റി പറഞ്ഞത്.
ഫഹദ് ഫാസില്‍ കാണുന്ന പോലെ ഒരു നടനല്ല. അദ്ദേഹം സിരീയസായിട്ട് ഒരു കഥാപാത്രം ചെയ്യുമെന്ന് കണ്ടാല്‍ തോന്നില്ല. മറ്റ് നടന്മാരെ പോലെ അഭിനയിക്കുന്ന സമയത്തും അദ്ദേഹം സിരീയസായിട്ട് അഭിനയിക്കുവാണെന്നും കാണുന്നവര്‍ക്ക് തോന്നില്ല.
കുട്ടിക്കളി മാറാത്ത ഒരു പയ്യന് എന്തോ ചെയ്യുന്ന പോലെയെ അദ്ദേഹത്തിന്റെ അഭിനയത്തെപ്പറ്റി നമ്മുക്ക് തോന്നു. പക്ഷേ ഔട്ട് വരുമ്പോഴെ നമ്മുക്ക് അദ്ദേഹത്തിന്റെ അഭിനയത്തെപ്പറ്റി മനസ്സിലാകൂവെന്നും ഗിരീഷ് പറഞ്ഞു. അത്രമാത്രം ഫഹദ് തന്റെ അഭിനയത്തില്‍ ശ്രദ്ധിക്കുമെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.
ബിഗ് ബജറ്റില്‍ ചെയ്ത ചിത്രമായിരുന്നു റെഡ് വൈന്‍ ചിത്രത്തിന് പക്ഷേ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. നാടക നടനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനുമായ അനൂപ് എന്ന ചെറുപ്പക്കാരന്റെ അപ്രതീക്ഷിതമായ ദുരൂഹമരണവും രമേഷ് വാസുദേവന്‍ എന്ന എ സി പിയുടെ കേസന്വേഷണവുമാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ചിത്രത്തില്‍ അനൂപ് എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...