Malayalam
സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്; ഞെട്ടിച്ച് ബിജിബാൽ
സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്; ഞെട്ടിച്ച് ബിജിബാൽ
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് നൽകിയായതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സംഗീതജ്ഞന് ലിനുലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്ക്ക് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. അല്‍ഫോണ്‍സ് ജോസഫും ഹരീഷ് ശിവരാമകൃഷ്ണനും നഞ്ചിയമ്മയ്ക്ക് നൽകിയ അംഗീകാരം അർഹമാണ് എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
ഇപ്പോൾ സംഗീത സംവിധായകൻ ബിജിബാൽ നഞ്ചിയമ്മയുടെ ചിത്രം പങ്കുവച്ചുകൊണ്ടെത്തിയിരിക്കുകയാണ്. ‘സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മ’ എന്ന് കുറിച്ചുകൊണ്ട് നഞ്ചിയമ്മയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്നാണ് ലിനു ലാല്‍ ചോദിച്ചത്. ഒരു മാസം സമയം കൊടുത്താൽ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും പുസ്രസ്കാരം നൽകിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവര്‍ക്ക് അപമാനമായി തോന്നുമെന്നും ലിനു ലാൽ പറഞ്ഞു.
