Malayalam
മമ്മൂട്ടി ചിത്രത്തില്‍ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറി; പകരം എത്തുന്നത് രഞ്ജിത്ത്
മമ്മൂട്ടി ചിത്രത്തില്‍ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറി; പകരം എത്തുന്നത് രഞ്ജിത്ത്
എം ടി വാസുദേവന്‍ നായരുടെ ചെറുകഥകള്‍ ആസ്പദമാക്കി ആന്തോളജി അണിയറയില്‍ ഒരുങ്ങുകയാണ്. ഇതില്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലിജോയ്ക്ക് പകരം ആ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി പുതിയ സിനിമകളുടെ തിരക്കുകളിലായതിനാലാണ് ഈ മാറ്റം എന്നാണ് റിപ്പോര്‍ട്ട്. പി കെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്.
‘നിന്റെ ഓര്‍മ്മയ്ക്കായി’ എന്ന ചെറുകഥയുടെ തുടര്‍ച്ചയായി എം ടി എഴുതിയ കൃതിയാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്കയില്‍ ജോലി ചെയ്!തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് പ്രമേയം.
അതേസമയം ആന്തോളജിയിലെ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ‘ഓളവും തീരവും’ കഴിഞ്ഞ ദിവസം പാക്കപ്പായിരുന്നു. 1957ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’.
മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക.1970ല്‍ പിഎന്‍ മേനോന്റെ സംവിധാനത്തില്‍ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലന്‍ കഥാപാത്രത്തെ പുതിയ സിനിമയില്‍ നടന്‍ ഹരീഷ് പേരടി ആണ് അവതരിപ്പിക്കുന്നത്.
